ഫർസാനയുടെ ‘ഇസ്തിഗ്ഫാറി’ന് സംസ്കൃതി ഖത്തർ സി.വി ശ്രീരാമൻ ​സാഹിത്യ പുരസ്കാരം

Date:

ദോഹ: സംസ്കൃതി ഖത്തർ 11ാമത് സി.വി ശ്രീരാമൻ ​സാഹിത്യ പുരസ്കാരം ചൈനയിൽ നിന്നുള്ള മലയാളി എഴുത്തുകാരി ഫർസാനക്ക്. ‘ഇസ്തിഗ്ഫാർ’ എന്ന ചെറുകഥയാണ് പുരസ്കാരത്തിന് അർഹമായത്. 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാർഡ്. സി.വി ശ്രീരാമൻ പുരസ്കാര സമിതി ഭാരവാഹികൾ ദോഹയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

പ്രവാസി എഴുത്തുകാർക്കായി ഗൾഫ് മേഖലയിൽ ഏർപ്പെടുത്തിയ പ്രധാന പുരസ്കാരമാണ് 2014ൽ ആരംഭിച്ച സംസ്കൃതി സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാരം. ഗൾഫ് നാടുകൾ, ജപ്പാൻ, ചൈന, ആസ്ട്രേലിയ, ന്യൂസിലൻഡ്, ഫിലിപിൻസ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിൽ നിന്നായി ലഭിച്ച 70ൽ അധികം ചെറുകഥകളിൽ നിന്നായിരുന്നു പുരസ്കാര നിർണയം.

പുരസ്കാര പ്രഖ്യാപന വാർത്താ സമ്മേളനത്തിൽ സംസ്കൃതി ഖത്തർ പ്രസിഡന്റ് സാബിത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം സുധീർ, സാഹിത്യ പുരസ്കാര സമിതി കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി എന്നിവർ പ​ങ്കെടുത്തു.

2009 മുതൽ ചൈനയിൽ സ്ഥിരതാമസമാക്കിയ മലപ്പുറം വാഴക്കാട് സ്വദേശിനിയായ ഫർസാനയുടേതായി ‘എൽമ’ ‘വേട്ടാള’ എന്നിങ്ങനെ ഓരോ നോവലും കഥാസമാഹാരവും പുറത്തുവന്നിട്ടുണ്ട്. ‘ഖയാൽ’ എന്ന പേരിൽ ചൈനീസ് ഓർമക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവംബർ 22 വെള്ളിയാഴ്ച ദോഹയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര സമർപ്പണം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത കവിയും നോവലിസ്റ്റും സരസ്വതി സമ്മാൻ ജേതാവുമായ പ്രഭാവർമ ചെയർമാനും പ്രമുഖ കഥാകൃത്തുക്കളായ വി. ഷിനിലാൽ, എസ്. സിത്താര എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്.

Share post:

Popular

More like this
Related

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യക്കുള്ള പ്രേരണയോ ആയി കണക്കാക്കാൻ ആകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യയ്ക്കുള്ള പ്രേരണയോ ആയി കാണാനാവില്ലെന്ന്...

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബിജെപി പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊട്ടാരക്കര : പഹല്‍ഗാം ആക്രമണത്തെ തുടർന്ന് ഉടലെടുത്ത ഇന്ത്യ- പാക് സംഘർഷത്തിൽ...

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രിയുടെ പരാമർശം വിവാദം

ഭോപാൽ : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ...

അധിക്ഷേപ ആരോപണം : ദിപിന്‍ ഇടവണ്ണയ്ക്കും മാധ്യമസ്ഥാപനത്തിനുമെതിരെ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്ത് എഡിജിപി എസ് ശ്രീജിത്ത്

തിരുവനന്തപുരം: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അധിക്ഷേപ ആരോപണത്തില്‍ നിയമനടപടിയുമായി എഡിജിപി...