ടെസ്റ്റില്‍ അതിവേഗം 9000 റണ്‍സ് : കോഹ്‌ലിയെ മറികടന്ന് വില്ല്യംസണ് റെക്കോര്‍ഡ്

Date:

വെല്ലിംഗ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സ് തികയ്ക്കുന്ന ആദ്യ ന്യൂസിലന്‍ഡ് ബാറ്റര്‍ എന്ന ഖ്യാതി ഇനി കെയ്ന്‍ വില്ല്യംസണ് സ്വന്തം. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് മാച്ചില്‍ രണ്ടു ഇന്നിംഗ്‌സിലുമായി രണ്ടു അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയതോടെയാണ് കെയ്ന്‍ വില്ല്യംസൺ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ഓരോ ഇന്നിംഗ്‌സിലുമായി യഥാക്രമം 93, 61 റണ്‍സുകളാണ് താരം അടിച്ചെടുത്തത്.

ഫാബ് ഫോറില്‍ വിരാട് കോഹ് ലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്ക് പിന്നാലെയാണ് വില്ല്യംസനും പട്ടികയില്‍ ഇടംപിടിച്ചത്. 9000 റണ്‍സ് തികയ്ക്കാന്‍ എടുത്ത ഇന്നിംഗ്‌സുകളുടെ എണ്ണത്തില്‍ ജോ റൂട്ടിനെയും വിരാട് കോഹ് ലിയെയും വില്ല്യംസന്‍ മറികടന്നു. 103 മത്സരങ്ങളില്‍ 182 ഇന്നിംഗ്‌സുകളില്‍ നിന്നാണ് വില്യംസന്‍ 9000 റണ്‍സ് തികച്ചത്. കോഹ് ലിക്ക് 192 ഇന്നിംഗ്‌സ് വേണ്ടി വന്നപ്പോള്‍ ജോ റൂട്ട് 196 ഇന്നിംഗ്‌സുകളില്‍ നിന്നാണ് 9000 റണ്‍സ് തികച്ചത്.

ഫാബ് ഫോറില്‍ സ്റ്റീവ് സ്മിത്താണ് മുന്നില്‍. നൂറില്‍ താഴെ മാച്ചുകളില്‍ നിന്നാണ് സ്മിത്തിന്റെ നേട്ടം. ന്യൂസിലന്‍ഡിനെതിരെയായ പരമ്പരയിലാണ് കോഹ് ലി 9000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. ഇന്ത്യയില്‍ നടന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ കെയ്ന്‍ വില്ല്യംസന്‍ പരിക്കുകളെ തുടര്‍ന്ന് കളിച്ചിരുന്നില്ല. . ന്യൂസിലന്‍ഡ് ക്രിക്കറ്റില്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും റോസ് ടെയ്‌ലറുമാണ് വില്ല്യംസന് തൊട്ടുപിന്നില്‍. ഇരുവര്‍ക്കും ഏഴായിരത്തിലധികം റണ്‍സ് കൈവശമുണ്ട്

Share post:

Popular

More like this
Related

സുപ്രീം കോടതിക്കെതിരായ പരാമർശത്തിൽ നിഷികാന്തിനെതിരെ ശക്തമായ പ്രതിഷേധം, നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ്...

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....