‘ആഷിക് അബുവിനേറെത് വ്യാജ ആരോപണങ്ങൾ’ – രാജിയിൽ പ്രതികരിച്ച് ഫെഫ്ക

Date:

കൊച്ചി: ഫെഫ്ക’യിൽ ‘നിന്ന് സംവിധായകൻ ആഷിക് അബു രാജിവെച്ചതിൽ പ്രതികരണവുമായി സംഘടന. ആഷിഖ് അബു ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ നിന്ന് രാജി വെച്ചതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വ്യാജ ആരോപണങ്ങളാണ് സംവിധായകൻ നടത്തുന്നതെന്നും ഫെഫ്ക അറിയിച്ചു. പത്രക്കുറിപ്പിലൂടെയായിരുന്നു ഫെഫ്കയുടെ പ്രതികരണം.

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ
പത്രക്കുറിപ്പിൻ്റെ പൂർണ്ണരൂപം

ശ്രീ ആഷിഖ് അബു ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ നിന്ന് രാജി വെച്ചതായി മാധ്യമങ്ങളിൽ നിന്നറിയുന്നു. ശ്രീ. ആഷിഖ് അബുവിന് നിർമാതാവിൽ നിന്ന് കിട്ടാനുള്ള പ്രതിഫല തുക വാങ്ങിക്കൊടുത്തതിന്, അദ്ദേഹത്തിനോട് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ജന: സെക്രട്ടറിയായിരുന്ന സിബി മലയിൽ 20% കമ്മീഷൻ ആവശ്യപ്പെട്ടു എന്നൊരു വ്യാജ ആരോപണം 2018 ൽ ആഷിഖ് അബു ഒരു അച്ചടി മാധ്യമത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നടത്തിയിരുന്നു. ഫെഫ്കക്കെരിരെ മീഡിയയിലൂടെ നടത്തിയ ഈ കെട്ടിച്ചമച്ച ആരോപണത്തെ തെളിവ് നിരത്തി സംഘടന അന്ന് നിർവീര്യമാക്കിയതാണ്.

താഴെ കൊടുത്തിട്ടുളള ലിങ്ക് കാണുക: എന്നോ പൊളിഞ്ഞു പോയ വാദങ്ങളാണ് ഇന്നും അദ്ദേഹം ആവർത്തിക്കുന്നത്. അതിൽ നിന്ന് തന്നെ, സംഘടനയുമായുള്ള അദ്ദേഹത്തിന്റെ വിയോജിപ്പ് ആശയപരമല്ലെന്നും, തികച്ചും വ്യക്തിപരമായ എതോ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നും വ്യക്തമാണ്. ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും വലിയ സാമ്പത്തിക  പ്രയാസമനുഭവിച്ച സംഘടനയുടെ തുടക്ക കാലത്ത് സംഘടന ഇടപെട്ട് സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുമ്പോൾ ആയതിന്റെ 10%, അംഗങ്ങൾ പ്രവർത്തന ഫണ്ടിലേക്ക് സ്വമനസ്സാലെ സംഭാവനയായി നൽകുന്ന ഇന്ത്യയിലെ മറ്റ് ചലച്ചിത്ര തൊഴിലാളി ഫെഡറേഷനുകൾ അനുവർത്തിച്ചു പോരുന്ന ട്രേഡ് യൂണിയൻ രീതി ഫെഫ്കയും അവലംബിച്ചിരുന്നു. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ മറ്റെല്ലാ ട്രേഡ്യൂ ണിയനുകളും അനുവർത്തിക്കുന്ന ഈ രീതി അംഗങ്ങൾക്കിടയിൽ ചർച്ച ചെയ്ത് അഭിപ്രായ ഏകീകരണമുണ്ടാക്കിയ ശേഷമാണ് ഫെഫ്കയും സ്വീകരിച്ചത്.. എന്നാൽ തർക്കം പരിഹരിക്കപ്പെട്ടതിനു ശേഷം ശ്രീ. ആഷിഖ് അബു ശ്രീ.സിബി മലയിലിനെ ഫോണിൽ വിളിച്ച്‌‌ അങ്ങേയറ്റം അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. ഈ ഇനത്തിൽ കൊടുക്കുന്ന സംഭാവന യൂണിയൻ ചിലവഴിക്കുന്നത്‌ തൊഴിലും വരുമാനവുമില്ലാത്ത അംഗങ്ങൾക്ക്‌ നൽകുന്ന പെൻഷനും ചികിത്സാ-മരണാനന്തര സഹായങ്ങൾക്കും ആണെന്നുള്ള തിരിച്ചറിവുണ്ടായിട്ടും ഫെഫ്ക ഇടപെട്ട്‌ വാങ്ങിക്കൊടുത്ത തുകയിൽ നിന്നും ഒരു രൂപാ പോലും പൂർണ്ണ മനസ്സോടെ സംഭാവന ചെയ്യാൻ അദ്ദേഹം തയ്യാറായില്ല അതുകൊണ്ട്‌ തന്നെ, ശ്രീ. ആഷിഖ് അബു  മനസില്ലാമനസ്സോടെ അയച്ച 92500/- ( തൊണ്ണൂറ്റി രണ്ടായിരത്തി അഞ്ഞൂറ് ) ( cheque no :|8098| dt : m4-3-2012 ) രൂപയുടെ ചെക്ക് യാതൊരു പരിഭവുമില്ലാതെ യൂണിയൻ  അദ്ദേഹത്തിന് തിരിച്ചയച്ചു കൊടുത്തു.  ……

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...