തകർന്ന് വീണു, പിന്നെ നിവർത്തി നിർത്തി ; ആർ അശ്വിൻ്റെ സെഞ്ചറിയും ജഡേജയുടെ അർദ്ധ സെഞ്വറിയും ഇന്ത്യക്ക് കരുത്തായി, ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ സ്കോർ 339/6

Date:

ബംഗ്ലദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ മുൻനിര തകര്ന്ന് വീണെങ്കിലും തകർപ്പൻ സെഞ്ച്വറിയോടെ ഇന്ത്യയെ നിവർത്തി നിർത്തി ആർ അശ്വിൻ. കൈത്താങ്ങായി രവീന്ദ്ര ജഡേജയുടെ അര്‍ധസെഞ്ചുറിയും. വമ്പൻ തിരിച്ചുവരവ് നടത്തിയ ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെന്ന നിലയിലാണ്. 102 റണ്‍സുമായി അശ്വിനും 86 റണ്‍സോടെ ജഡേജയും ക്രീസില്‍. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 195 റണ്‍സാണ് ഇന്ത്യൻ ഇന്നിംഗ്സിന്‍റെ നട്ടെല്ലായത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ 144-6 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ് നിൽക്കെയാണ് അശ്വിനും ജഡേജയും കൈപ്പിടിച്ചുയർത്തിയത്. അശ്വിന്‍റെ ആറാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അശ്വിന്‍ 108 പന്തിലാണ് സെഞ്ചുറി തികച്ചത്. 117 പന്തില്‍ 86 റണ്‍സുമായി ജഡേജയാണ് ആദ്യ ദിനം അവസാനിക്കുമ്പോള്‍ ക്രീസില്‍ അശ്വിന് കൂട്ടായുള്ളത്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയപ്പോള്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനുള്ള ബംഗ്ലാദേശിന്‍റെ തീരുമാനം ശരിവെക്കുന്നതായിരുന്നു കളിയുടെ തുടക്കം.

ആറാം ഓവറില്‍ 6 റൺസ് എടുത്ത് നിൽക്കവെ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ഹസന്‍ മെഹ്മൂദ് മടക്കി. പിന്നാലെ ശുഭ്മാന്‍ ഗില്‍ മെഹ്മൂദിന്‍റെ പന്തില്‍ പൂജ്യനായി മടങ്ങി. വിരാട് കോലിയും ആറ് പന്തില്‍ ആറ് റണ്‍സെടുത്ത് മെഹ്മൂദിന്‍റെ പന്തില്‍ പുറത്തായതോടെ ഇന്ത്യ ഞെട്ടി. റിഷഭ് പന്തും യശസ്വി ജയ്സ്വാളും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 39 റണ്‍സെടുത്ത റിഷഭ് പന്തിനെയും ഹസന്‍ മെഹ്മൂദ് മടക്കിയതോടെ 100 കടക്കും മുമ്പെ ഇന്ത്യക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി. ലഞ്ചിന് പിന്നാലെ അർധസെഞ്ചുറി തികച്ച യശസ്വി ജയ്സ്വാളും(56) കെ എല്‍ രാഹുലും(52 പന്തില്‍ 16) കൂടി പുറത്തായതോടെയാണ് ഇന്ത്യൻ സ്കോർ 144-6 എന്ന നിലയിലായി. അശ്വിന്‍റെയും ജഡേജയുടെയും കൂട്ടുകെട്ടില്‍ ഇന്ത്യയുടെ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇരുവരും ഏകദിന ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ബംഗ്ലാദേശ് ശരിക്കും സമ്മര്‍ദ്ദത്തിലായിപ്പോയി.

Share post:

Popular

More like this
Related

ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കും; ഫൈനൽ ജൂൺ 3ന്

iഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ആറ് വേദികളിലായാണ്...

ഇന്ത്യ-പാക് പ്രശ്നത്തിൽ മധ്യസ്ഥത മാത്രമല്ല, നേരിട്ടുള്ള ചർച്ചയ്ക്കും തയ്യാറെന്ന് യുഎസ്

വാഷിംങ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുകെ വിദേശകാര്യ സെക്രട്ടറി...