ജമ്മു കശ്മീരിൽ ഇന്ന് അന്തിമഘട്ട വോട്ടെടുപ്പ്; ഒക്ടോബർ എട്ടിനാണ് ഫലം

Date:

( Image /X)

കഠ്‌വ∙ ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള അന്തിമഘട്ട വോട്ടെടുപ്പിന് തുടക്കമായി. ജമ്മു മേഖലയിലെ ജമ്മു, ഉധംപുർ, സാംബ, കഠ്‌വ, കശ്മീർ മേഖലയിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര എന്നിങ്ങനെ 7 ജില്ലകളിലായാണ് മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഒക്ടോബർ എട്ടിനാണ് ഫലപ്രഖ്യാപനം.

ആദ്യഘട്ടത്തിൽ 61.38 ശതമാനവും, രണ്ടാംഘട്ടത്തിൽ 57.31 ശതമാനവും പോളിങാണ് രേഖപ്പെടുത്തിയത്. ഭരണഘടനയിലെ 370–ാം വകുപ്പ് 2019ൽ പിൻവലിച്ചശേഷമുള്ള ജമ്മുകശ്മീരിലെ ആദ്യ തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ പ്രചാരണത്തിനായി ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിങ്, പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരും കോൺഗ്രസിനായി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...