ഒടുവിൽ അക്കാര്യത്തിൽ തീരുമാനമായി ;  ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ, ദുബൈ ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയാകും

Date:

ദുബൈ : ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ട് ഒടുവിൽ ഐസിസി. ചാമ്പ്യന്‍സ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്താൻ തീരുമാനമായി. ഇതനുസരിച്ച് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബൈയിൽ വെച്ച് നടത്താനും  ധാരണയായി. പാക്കിസ്ഥാനില്‍ മത്സരം കളിക്കാൻ പോകില്ലെന്ന ഇന്ത്യൻ നിലപാട് അംഗീകരിച്ചാണ് ഐസിസി ബോര്‍ഡ് യോഗത്തിന്‍റെ തീരുമാനം.

ഐസിസി ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത ജയ് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആദ്യ ബോര്‍ഡ് യോഗമാണ് ഹൈബ്രിഡ് മോഡലില്‍ ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് നടത്താന്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കില്ലെങ്കില്‍ പാക്കിസ്ഥാൻ ഇന്ത്യയിലും കളിക്കില്ലെന്ന നിലപാടെടുത്തതോടെ 2027 വരെയുള്ള ഐസിസി ടൂര്‍ണമെന്‍റുകളിലെ ഇന്ത്യ-പാക് മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താനും യോഗം ധാരണയിലെത്തി

അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏഷ്യാ കപ്പ്, 2026 ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാവുന്ന ട്വിൻ്റി20 ലോകകപ്പ്, വനിതാ ലോകകപ്പ് മത്സരങ്ങള്‍ എന്നിവയിലെല്ലാം പാക്കിസ്ഥാന്‍റെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നിഷ്പക്ഷ വേദിയില്‍ നടത്തും. 2027 വരെ ഐസിസി ടൂര്‍ണമെന്‍റിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ടൂര്‍ണമെന്‍റുകളിലും ഇന്ത്യ-പാക് മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ മാത്രമാകും നടത്തുക.

നേരത്തെ ദുബായിലെ ഐസസി ആസ്ഥാനത്തെത്തിയ പുതിയ ചെയര്‍മാന്‍ ജയ് ഷായെ ബോര്‍ഡ് അംഗങ്ങള്‍ സ്വീകരിച്ചിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫി തുടങ്ങുന്നത്. ഐസിസി റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകളാണ് ചാമ്പ്യൻസ് ട്രോഫിയില്‍ മത്സരിക്കുക. ഇന്ത്യയുടെയൊഴികെയുള്ള എല്ലാ മത്സരങ്ങളും പാക്കിസ്ഥാനില്‍ തന്നെ നടക്കും. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവയാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റിനുള്ള വേദികള്‍.

എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഇന്ത്യയും പാകിസ്ഥാനും ന്യൂസിലന്‍ഡും ബംഗ്ലാദേശും ഉള്‍പ്പെടുന്നതാണ് എ ഗ്രൂപ്പ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ബി ഗ്രൂപ്പിലുള്ളത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാക്കിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ മത്സരം. മാര്‍ച്ച് ഒന്നിനാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. ലാഹോറായിരുന്നു മത്സരത്തിന് വേദിയായി നിശ്ചയിച്ചിരുന്നത്. ഹൈബ്രിഡ് മോഡലിലേക്ക് മാറിയതോടെ ഇന്ത്യയുടെ മത്സരങ്ങൾക്കെല്ലാം ദുബൈ വേദിയാകും.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...