എടയാർ വ്യാവസായിക മേഖലയിൽ തീപ്പിടിത്തം; വൻ നാശനഷ്ടം 

Date:

കൊച്ചി : എടയാർ വ്യവസായ മേഖലയിലെ സ്ഥാപനത്തിൽ തീപ്പിടിത്തം. എടയാര്‍ വ്യവസായ മേഖലയിലെ ജ്യോതിസ് കെമിക്കല്‍സ് എന്ന കമ്പനിയിലാണ് ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ തീപ്പിടിത്തമുണ്ടായത്. സ്ഥാപനത്തിനകത്തുനിന്ന്‌ തീ ഉയരുന്നതുകണ്ട് സമീപത്തുള്ളവരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. ഏലൂരില്‍നിന്നും ആലുവയില്‍നിന്നുമായി ആറ് ഫയര്‍ യൂണിറ്റുകളെത്തി രണ്ടുമണിക്കൂര്‍നീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. ലക്ഷങ്ങളുടെ ഉത്പന്നങ്ങള്‍ കത്തിനശിച്ചതായാണ് പ്രാഥമിക നി​ഗമനം.

ഈ കമ്പനിയുടെ ഉടമസ്ഥന് എടയാര്‍ വ്യവസായമേഖലയില്‍ മൂന്ന് യൂണിറ്റുകളാണുള്ളത്. ഇതില്‍ പാതാളം പാലത്തിനുസമീപത്തുള്ള സ്ഥാപനത്തിലാണ്‌ തീപ്പിടിത്തമുണ്ടായത്. ഉത്പന്നങ്ങളും യന്ത്രങ്ങളുമെല്ലാം പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല.
വാഹനങ്ങളുടേത് ഉള്‍പ്പടെയുള്ള ക്ലീനിങ്ങ് ഉത്പന്നങ്ങളാണ് ഇവിടെ തയ്യാറാക്കുന്നത്. അവയിലെല്ലാം പെട്ടെന്നുതന്നെ തീപടര്‍ന്നുപിടിക്കുകയായിരുന്നു. സമീപത്തുതന്നെ പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ട് പാവ ഉണ്ടാക്കുന്ന കമ്പനിയും പ്ലാസ്റ്റ് ചാക്ക് നിര്‍മ്മാണയൂണിറ്റുകളെല്ലാമുണ്ട്. അവിടേക്കെല്ലാം തീപടര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ ഒഴിവാക്കാനുള്ള കിണഞ്ഞ പരിശ്രമമാണ്  തീയണക്കാനായി  ഫയര്‍ഫോഴ്‌സ് നടത്തിയത്.

കമ്പനിയുടെ ഷട്ടര്‍ പൊളിച്ച് അകത്തുകടന്നാണ് തീ അണക്കാൻ ശ്രമിച്ചത്. ഉത്പന്നങ്ങള്‍ നിറയ്ക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഇവിടെ ധാരാളമായി സൂക്ഷിച്ചിരുന്നു. തീയണച്ചിട്ടും പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് വലിയതോതില്‍ പുക ഉയരുന്നതുകൊണ്ട് പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുന്നു. 

Share post:

Popular

More like this
Related

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രി വിജയ് ഷായ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന...

ടിആര്‍എഫിനെ ഭീകര സംഘടനാ പട്ടികയില്‍ ഉൾപ്പെടുത്താന്‍ ഇന്ത്യന്‍ നീക്കം; ഐക്യരാഷ്ട്ര സഭയിലേക്ക് ഇന്ത്യ പ്രതിനിധി സംഘം

ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടിആര്‍എഫിനെ ഭീകര സംഘടനകളുടെ...

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...