ഓസ്ട്രേലിയയിൽ ആദ്യ മലയാളി മന്ത്രി ; നോർത്തേൺ ടെറിറ്ററി സംസ്ഥാനത്തെ മന്ത്രിസഭാംഗമായി ജിൻസൺ

Date:

മെൽബൺ: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്തെ മന്ത്രിയായി മലയാളി ജിൻസൺ ആന്റോ ചാൾസ് (36) തെരഞ്ഞെടുക്കപ്പെട്ടു. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്റിലേക്ക് കഴിഞ്ഞ മാസം 24 ന് നടന്ന തെരഞ്ഞെടുപ്പിലാണ് സാൻഡേഴ്സൺ മണ്ഡലത്തിൽനിന്ന് ജിൻസൺ തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലുണ്ടായിരുന്ന മന്ത്രിസഭയിലെ അംഗത്തെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. കൺട്രി ലിബറൽ (സി.എൽ.പി) പാർട്ടിയുടെ സ്ഥാനാർഥി ആയിരുന്നു സ്പോട്സ്, യുവജനക്ഷേമം, മുതിർന്ന പൗരന്മാരുടെയും പ്രായാധിക്യമുള്ളവരുടെയും ക്ഷേമം, കല, സാംസ്കാരികം, വികലാംഗക്ഷേമം തുടങ്ങിയ വകുപ്പുകളാണ് എട്ടംഗ മന്ത്രിസഭയിൽ ജിൻസണ് ലഭിച്ചിട്ടുള്ളത്.

.
പൂഞ്ഞാർ മൂന്നിലവ് പുന്നത്താനിയിൽ ചാൾസ് ആന്റണിയുടെ മകനാണ്. പത്തനംതിട്ട എം.പി. ആന്റോ ആന്റണിയുടെ സഹോദരനണ് ജിൻസന്റെ പിതാവ്. ഓസ്ട്രേലിയയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയായ അനുപ്രിയയാണ് ഭാര്യ. വിദ്യാർഥികളായ ആമി, അന്ന എന്നിവർ മക്കൾ.

നേഴ്സിംഗ് ജോലിയുമായി 2011ൽ എത്തിയ അദ്ദേഹം, മെന്റൽ ഹെൽത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ ശേഷം സെന്റ്രൽ ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ പാസായി. ഇപ്പോൾ നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെൻറൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആയും സേവനമനുഷ്ടിക്കുന്നു. നിരവധി പ്രമുഖർ ഉൾപ്പെടുന്ന ഓസ്ട്രേലിയൻ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി ഡയറക്ടേഴ്സ് എന്ന സംഘടനയിൽ അംഗമാണ്.

മലയാളി കുടുംബവേരുകളുള്ള ചിലരൊക്കെ വിദേശ രാജ്യങ്ങളിൽ ഇത്തരം പദവികളിൽ എത്തിയിട്ടുണ്ടെങ്കിലും ലോകരാജ്യങ്ങളിലാദ്യമായാണ് കേരളത്തിൽ ജനിച്ച് ഇവിടെ പഠിച്ച്, ജോലിതേടി വിദേശത്ത് എത്തി, ആ രാജ്യത്തെ സംസ്ഥാന മന്ത്രിയാകുന്നത് ഇതാദ്യമാണ്.ഓസ്ട്രേലിയയിലെ മറ്റുചില സംസ്ഥാനങ്ങളിൽ നിയമസഭകളിലേക്കും നഗരസഭാ കൗൺസിലുകളിലേക്കും മലയാളികൾ മൽസരിച്ചിരുന്നെങ്കിലും ആദ്യവിജയം നേടിയത് ജിൻസൺ ആയിരുന്നു.

ഓസ്‌ട്രെലിയയിൽ കുടിയേറയിട്ടുള്ള മലയാളികളിൽ ബഹു ഭൂരിപക്ഷം വരുന്ന നഴ്സിംഗ് സമൂഹത്തിന് ആഹ്ലാദവും അഭിമാനവുമായി ജിൻസൺ ആന്റോ ചാൾസ് ന്റെ മന്ത്രി പദവി.
നഴ്സിംഗ് ജോലിയുമായി 2011ൽ ഓസ്‌ട്രേലിയയിൽ എത്തിയ ജിൻസൺ കഠിന പരിശ്രമത്തിലൂടെ പടികൾ ചവിട്ടിക്കയറിയാണ് സാധാരണനിലയിൽ മലയാളികൾക്കന്യമായ മന്ത്രി പദവിയിലെത്തിയത്.

അങ്കമാലി ലിറ്റിൽ ഫ്‌ളവർ നഴ്സിംഗ് കോളേജിൽ നഴ്സിംഗ് വിദ്യാർത്ഥിയായിരിക്കുമ്പോൾ വിദ്യാർത്ഥി നേതാവായും നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച കെയർ ആൻഡ് ഷെയർ ഫൌണ്ടേഷന്റെ സജീവ പ്രവർത്തകനായും നേതൃപാടവം തെളിയിച്ചു. നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം ഓസ്‌ട്രേലിയയിൽ ന്യൂ സൌത്ത് വെയിൽസ് ലെ വാഗവാഗ ബെയ്‌സ് ഹോസ്പിറ്റലിൽ നേഴ്സ് ആയാണ് പ്രവാസ ജീവിതത്തിന്റെ തുടക്കം.
അത്യാഹിത വിഭാഗത്തിലും മാനസികാരോഗ്യ വിഭാഗത്തിലും പ്രവർത്തിച്ച് മികവ് തെളിയിച്ച അദ്ദേഹം നാലുവർഷം കഴിഞ്ഞപ്പോഴേക്കും നോർത്തേൺ ടെറിട്ടറി സംസ്ഥാനത്തെ ഡാർവിനിലെ ഹോസ്പിറ്റലിൽ ഉയർന്ന പദവിയിൽ ജോലി ലഭിച്ചു.

മാനസികാരോഗ്യത്തിൽ ഉന്നതബിരുദം നേടിയ ശേഷം അതേ വിഭാഗത്തിന്റെ ഡയരക്ടർ പദവിയിൽ എത്തി.
ഇതിനിടെ സെൻട്രൽ ക്വീൻസ്‌ലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ ബിരുദവും നേടി. തുടർച്ചയായി രണ്ടുവട്ടം മന്ത്രിയായിരുന്ന കെയിറ്റ് വോർഡനെ പരാജപ്പെടുത്തിയാണ് പുതുമുഖമായ ജിൻസൺ സീറ്റ് നേടിയത്. 25 അംഗ നിയമസഭയിൽ 17 സീറ്റ് നേടി ലേബർ പാർട്ടിയിൽ നിന്ന് ഭരണം പിടിച്ചെടുക്കുകയായിരിന്നു ജിൻസൺ ഉൾപ്പെടുന്ന കൺട്രി ലിബറൽ പാർട്ടി.

മുഖ്യമന്ത്രി ലിയ ഫിനാഖിയാരോ അടക്കം നാല് വനിതകൾ ഉൾപ്പെടുന്ന ഒമ്പതംഗ മന്ത്രിസഭയിലെ ഏറ്റവും ചെറുപ്പക്കാരനും ഏക വിദേശവംശജനുമാണ് ജിൻസൺ

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...