ഓണക്കാലത്ത് അതിർത്തി കടക്കുന്ന മായം ചേർത്ത പാൽ തടയാൻ സഞ്ചരിക്കുന്ന ലബോറട്ടറിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്

Date:

ഇടുക്കി: ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് മായംചേ‌‌ർത്ത പാൽ കേരളത്തിലേക്ക് കൊണ്ടു വരുന്നത് തടയാൻ സംസ്ഥാന അതിർത്തികളിൽ സഞ്ചരിക്കുന്ന ലബോറട്ടറിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന. പാൽ ഉപയോഗം കൂടുന്ന ഓണക്കാലത്ത് ലക്ഷക്കണക്കിനു ലിറ്റർ പാലാണ് അതിർത്തി കടന്നെത്തുന്നത്. ഇതിൽ പലതും മായം കലർന്നതാണെന്ന അക്ഷേപം മുൻപെ ഉയർന്നതാണ്.

മായം കലർന്ന പാൽ എത്തിക്കുന്നത് തടയാൻ സംസ്ഥാനത്തെ അ‌ഞ്ച് ചെക്കു പോസ്റ്റുകളിലാണ് ഇത്തവണ പരിശോധന നടത്തുന്നത്. കഴിഞ്ഞ വർഷം വരെ ക്ഷീരവികസന വകുപ്പമായി ചേർന്നായിരുന്നു പരിശോധന. എന്നാൽ ഇത്തവണ ഭക്ഷ്യ സുരക്ഷ വകുപ്പ് മാത്രമാണ് രംഗത്തുള്ളത്. പാലിന്റെ അസിഡിറ്റി, കൊഴുപ്പ്, പ്രിസർവേറ്റീവുകൾ, ന്യൂട്രലൈസറുകൾ, ആന്റി ബയോട്ടിക്കുകൾ എന്നിവയുടെ സാന്നിധ്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. പാൽ ഏറെ നേരം കേടാകാതരിക്കാൻ ഫോർമാലിൻ ചേർത്തിട്ടുണ്ടോയെന്നും കണ്ടെത്താം. ഒൻപത് തരത്തിലുള്ള രാസവസ്തുക്കളുടെ സാന്നിദ്ധ്യം പരിശോധിക്കുന്നുണ്ട്.

ടാങ്കർ ലോറികൾക്കൊപ്പം ചെറിയ വാഹനങ്ങളിൽ കൊണ്ടുവരുന്നതും പായ്ക്കു ചെയ്തു വരുന്ന പാലും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതോടൊപ്പം അതിർത്തി കടന്നെത്തുന്ന പച്ചക്കറി ഉൾപ്പെടെയുള്ളവയുടെ സാമ്പിൾ ശേഖരിച്ച് കാക്കനാടുള്ള ലാബിലേക്ക് അയക്കുന്നുമുണ്ട്. ഓണം വരെ 24 മണിക്കൂറും ഭക്ഷ്യ സുരക്ഷ വിഭാഗം അതിർത്തികളിലുണ്ടാകും. എന്നാൽ ഓണക്കാലത്ത് മാത്രമല്ലാതെ പച്ചക്കറി, പാൽ പരിശോധന സ്ഥിരമാക്കണം എന്ന ആവശ്യവും മുൻപെ ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്.

Share post:

Popular

More like this
Related

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രിയുടെ പരാമർശം വിവാദം

ഭോപാൽ : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ...

അധിക്ഷേപ ആരോപണം : ദിപിന്‍ ഇടവണ്ണയ്ക്കും മാധ്യമസ്ഥാപനത്തിനുമെതിരെ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്ത് എഡിജിപി എസ് ശ്രീജിത്ത്

തിരുവനന്തപുരം: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അധിക്ഷേപ ആരോപണത്തില്‍ നിയമനടപടിയുമായി എഡിജിപി...

ഓപ്പററേഷൻ സിന്ദൂർ : ‘ബ്രഹ്മോസി’ന് വൻ ഡിമാൻ്റ് ; തൽപ്പരരായി രാജ്യങ്ങളുടെ നിര

ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂർ' ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയിസ് മിസൈലിനെ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഏറെ...