രമ്യ മോളിക്ക് ഇത് പുനർജന്മം : ദുരിതക്കയത്തിൽ കൈത്താങ്ങായത് പ്രവാസി സംഘടനകളും വ്യക്തികളും

Date:

ഷാർജ : ഷാർജയിൽ ദുരിതത്തിൽ പെട്ടുപോയ മലയാളി യുവതിക്ക് തുണയായി പ്രവാസി സംഘടനകളും വ്യക്തികളും. കൊല്ലം സ്വദേശി രമ്യ മോളിക്കാണ് പ്രവാസി സംഘടനകളുടെ സഹായഹസ്തം ജീവശ്വാസമായത്.

ജോലിയും ഭക്ഷണവും താമസവും മതിയായ ചികിത്സയും കിട്ടാതെ കൊല്ലം ശക്തികുളങ്ങര സ്വദേശി രമ്യ മോളി ഷാർജ ദുരിതത്തിൽ കഴിയുന്ന വാർത്ത കഴിഞ്ഞ ആഴ്ചയാണ് പ്രവാസലോകമറിഞ്ഞത്. ഇതേതുടർന്ന് പ്രവാസി വ്യവസായിയും വേൾഡ് മലയാളി കൗൺസിലും സഹായവുമായെത്തി. കോഴിക്കോട് സ്വദേശിയും ദുബായിലെ വ്യവസായിയുമായ ആളാണ് ആദ്യം സാമ്പത്തിക സഹായം എത്തിച്ചത്. പേരു വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെയാണ് അദ്ദേഹം സഹായധനം എത്തിച്ചത്. പണം അടയ്ക്കാത്തതിനാൽ വിഛേദിക്കപ്പെട്ട ഫ്ളാറ്റിലെ വെള്ളം – വൈദ്യുതി കണക്ഷനുകൾ ഇതോടെ പുനസ്ഥാപിക്കാനായി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികൾ ഷാർജയിലെത്തി രമ്യ മോളിയേയും അനുജത്തി സൗമ്യയേയും സന്ദർശിച്ചു.

വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രോവിൻസിന്റെ നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങളും അടിയന്തിര സാമ്പത്തിക സഹായവും നൽകി. രമ്യക്കും സൗമ്യക്കും തുടർന്ന് എല്ലാ സഹായങ്ങളും നൽകുമെന്നും അവർ അറിയിച്ചു. ഇതൊരു പുനർ ജനമമാണെന്നായിരുന്നു രമ്യയുടെ പ്രതികരണം.

അമ്മ മരിച്ചതിനെ തുടർന്ന് അനാഥരായ സഹോദരിമാർ ഷാർജയിൽ ബുട്ടിക് തുടങ്ങിയിരുന്നു. കോവിഡിനെ തുടർന്ന് ഇത് പൂട്ടേണ്ടിവന്നു. വാടക നൽകാത്തിനാൽ കേസുമായി. ഇതിനിടെ സുഹൃത്തായിരുന്ന മലയാളി രമ്യയെ ചതിച്ച് പണവുമായി മുങ്ങി. ഇതോടെ മാനസികമായും സാമ്പത്തികമായും തകർന്ന്, കിടപ്പാടമില്ലാതെ അലഞ്ഞു നടന്ന രമ്യയെ സാമൂഹ്യ പ്രവർത്തകനായ സിയാഫ് ആണ് ആശുപത്രിയിലെത്തിച്ചത്.

Share post:

Popular

More like this
Related

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബിജെപി പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊട്ടാരക്കര : പഹല്‍ഗാം ആക്രമണത്തെ തുടർന്ന് ഉടലെടുത്ത ഇന്ത്യ- പാക് സംഘർഷത്തിൽ...

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രിയുടെ പരാമർശം വിവാദം

ഭോപാൽ : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ...

അധിക്ഷേപ ആരോപണം : ദിപിന്‍ ഇടവണ്ണയ്ക്കും മാധ്യമസ്ഥാപനത്തിനുമെതിരെ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്ത് എഡിജിപി എസ് ശ്രീജിത്ത്

തിരുവനന്തപുരം: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അധിക്ഷേപ ആരോപണത്തില്‍ നിയമനടപടിയുമായി എഡിജിപി...