റെയിൽവേ ജോലി വിരമിച്ചവർക്ക് ; മൂന്നുലക്ഷത്തോളം ഒഴിവുകളിൽ യുവാക്കൾ പുറം തള്ളപ്പെടുന്നു

Date:

[പ്രതീകാത്മക ചിത്രം]

തിരുവനന്തപുരം : വിരമിച്ചവർക്ക് തന്നെ കൂട്ടത്തോടെ പുനർനിയമനം നൽകാൻ റെയിൽവേയുടെ നടപടി. ഫലം, റെയിൽവേയിൽ ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന മൂന്നുലക്ഷത്തോളം ഒഴിവുകളിൽ നിന്ന് യുവാക്കൾ പുറം തള്ളപ്പെടുന്ന അവസ്ഥ സംജാതമാകും.

വിവിധ സംസ്ഥാനങ്ങളിൽ വിദ്യാസമ്പന്നരായ ആയിരക്കണക്കിന് യുവാക്കൾ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് അവരെ മറികടന്ന് വിരമിച്ച ജീവനക്കാർക്ക് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ അവസരമൊരുക്കുന്നത്. ഇത് പുതിയ നിയമനങ്ങളെ കാര്യമായി തന്നെ ബാധിക്കും. ഒപ്പം, സ്ഥിരനിയമനങ്ങൾ നിലയ്ക്കുന്ന അവസ്ഥക്കും കാരണമാകും.

റെയിൽവേ സോണുകളിൽ ഒഴിവുള്ള തസ്തികകളിലൊന്നും അടുത്തിടെയായി കാര്യമായ നിയമനങ്ങൾ നടന്നിട്ടില്ല. സൂപ്പർവൈസർ തസ്തികകളടക്കം ഒഴിഞ്ഞുകിടക്കുകയാണ്. ഇത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചുതുടങ്ങി. സുരക്ഷയെ ബാധിക്കുന്ന വിഭാഗങ്ങളിലൊഴികെ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ ഇപ്പോൾ നിയമിക്കുന്നുണ്ട്. പ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതുമൂലമുള്ള പ്രതിസന്ധി മറികടക്കാനാണ് കരാറടിസ്ഥാനത്തിൽ കൂടുതൽ നിയമനം നടത്താൻ റെയിൽവേ ബോർഡ് തീരുമാനമെടുത്തത്. .

വിരമിച്ചവർക്ക് കരാർ അടിസ്ഥാനത്തിൽ 65 വയസ്സുവരെ ജോലിചെയ്യാം. വിരമിക്കുന്ന സമയത്ത് വാങ്ങിയ ശമ്പളത്തിൽ നിന്ന് പെൻഷൻതുക കിഴിച്ചുള്ള തുകയാകും ഇവർക്ക് വേതനമായി ലഭിക്കുക. കരാർ കാലാവധി മുഴുവൻ ഇതേ ശമ്പളം നൽകും. പുതിയ നിയമനം നൽകിയാലുള്ള പി.എഫ്.വിഹിതം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയൊക്കെ റെയിൽവേക്ക് ലാഭം. ഗസറ്റഡ് ഓഫീസർമാരുടേതല്ലാത്ത തസ്തികകളിലുള്ളവരെ മാത്രമേ പുനർനിയമനത്തിന് പരിഗണിക്കുകയുള്ളൂ. അപേക്ഷകൾ പരിശോധനാസമിതി വിലയിരുത്തിയാകും നിയമനം. ശാരീരികക്ഷമത ഉറപ്പുവരുത്തിയശേഷമാകും ജോലിയിൽ പ്രവേശിപ്പിക്കുക. സുരക്ഷ, ഓപ്പറേഷൻ വിഭാഗങ്ങളിൽ പുനർനിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് യുക്തമായ തസ്തികകൾ നൽകാനും ജോലിയിലെ കാര്യക്ഷമത പരിശോധിക്കാനും സമിതികൾ രൂപവത്കരിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകൾ നടത്താനോ സുരക്ഷാസർട്ടിഫിക്കറ്റുകൾ നൽകാനോ ഉള്ള അധികാരം ഇവർക്ക് നൽകില്ല. ഇതുസംബന്ധിച്ച വിവരങ്ങൾ റെയിൽവേ വെബ്സൈറ്റിലടക്കം പ്രസിദ്ധീകരിക്കാനും തീരുമാനമായിട്ടുണ്ട്.

Share post:

Popular

More like this
Related

അബുദാബിയിൽ ജങ്ക് ഫുഡ് നിരോധിച്ചു; സ്കൂളുകളിലും കാന്‍റീനുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾനടപ്പാക്കുന്നു

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...