സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസുബ്രഹ്മണ്യം ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ

Date:

ന്യൂഡൽഹി : ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി മുൻ ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യത്തെ നിയമിച്ചു. സുപ്രീംകോടതിയിൽ ജഡ്ജിയായിരുന്നു ര. മദ്രാസ് ലോ കോളജിൽനിന്ന് നിയമം പൂർത്തിയാക്കിയ അദ്ദേഹം മദ്രാസ് ഹൈക്കോടതിയിൽ 23 വർഷം പ്രാക്ടീസ് ചെയ്തു.

2006 ജൂലൈ 31ന് മദ്രാസ് ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായും 2009 നവംബർ 9 ന് സ്ഥിരം ജഡ്ജിയായും നിയമിതനായി. തെലങ്കാന ഹൈക്കോടതിയിലും ജഡ്ജിയായിരുന്നു. ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിതനാവുന്നത്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...