ഫോക്സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്സെത്ത് ട്രംപിന്റെ പ്രതിരോധ സെക്രട്ടറി

Date:

[ Image Courtesy : X ]

വാഷിങ്ടൺ: ഫോക്സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്സെത്തിനെ പ്രതിരോധ സെക്രട്ടറിയായി തിരഞ്ഞെടുത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള പീറ്റിന്റെ അനുഭവജ്ഞാനം സൈന്യത്തിന് കരുത്താകുമെന്ന് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.

കടുത്ത തീരുമാനങ്ങളെടുക്കുന്ന, മിടുക്കനായ വ്യക്തിയും യുഎസ് നയത്തിന്റെ ശരിയായ വിശ്വാസിയുമാണ് പീറ്റ്. പീറ്റ് യുഎസ് പ്രതിരോധ സേനയുടെ തലപ്പത്തുള്ളപ്പോൾ ശത്രുക്കൾ ഭയക്കും. നമ്മുടെ സൈന്യം വീണ്ടും മഹത്തരമാകും. യുഎസ് ഇനി ഒരിക്കലും തലകുനിയ്ക്കുകയില്ലെന്നും ട്രംപ് വ്യക്തമാക്കി

2014- ൽ ഫോക്സ് ന്യൂസ് ചാനലിൽ ചേർന്ന പീറ്റ് ഹെഗ്സെത്ത് ‘ഫോക്സ് ആൻഡ് ഫ്രണ്ട്സ്’ എന്ന പരിപാടിയുടെ സഹ അവതാരകനായിരുന്നു. മിനസോട്ടയിൽ ജനിച്ച പീറ്റ് പ്രിൻസ്ടൻ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. സർവ്വകലാശാലയിൽ കൺസർവേറ്റീവ് അനുകൂല മാഗസിനായ പ്രിൻസ്ടൻ ടോറിയുടെ പ്രസാധകനായിരുന്നു പീറ്റ്. തുടർന്ന് ഹാർവഡ് കെന്നഡി സ്കൂളിൽനിന്ന് പൊതുനയത്തിൽ ബിരുദാനന്തര ബിരുദം നേടി. അമേരിക്കൻ സൈന്യത്തിന്റെ ഭാഗമായി ഇറാൻ, അഫ്ഗാനിസ്ഥാൻ, ക്യൂബയിലെ ഗ്വാണ്ടനാമോ ബേ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുമുണ്ട്.

ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്ത് ട്രംപിന്റെ നയങ്ങളോട് കടുത്ത പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് പീറ്റ്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള ട്രംപിന്റെ ചങ്ങാത്തം, വിദേശത്തുനിന്ന് സൈന്യത്തെ പിൻവലിക്കൽ, സൈനികർക്കെതിരെയുള്ള യുദ്ധക്കുറ്റം അന്വേഷിക്കൽ തുടങ്ങി ട്രംപിന്റെ വിവിധ തീരുമാനങ്ങളെ പീറ്റ് പരസ്യമായിത്തന്നെ പിന്തുണച്ചിരുന്നു.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...