ആകാശം വിട്ട് ഭൂമിയിലേക്ക് : ലബനനിലെ അതിർത്തി ഗ്രാമങ്ങളിലേക്ക് ഇസ്രയേൽ നുഴഞ്ഞുകയറി ; ഹിസ്ബുല്ലയുമായി നേർക്കുനേർ പോരാട്ടം

Date:

ഇസ്രായേൽ പങ്കുവെച്ച ലെബനനിലേക്കുള്ള തങ്ങളുടെ അധിനിവേശത്തിൻ്റെ ആദ്യ ചിത്രം (Courtesy: Bellumacta News/X)

ജറുസലം: ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിൽ നേർക്കുനേർ പോരാട്ടം. തെക്കൻ ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽ നുഴഞ്ഞുകയറിയ ഇസ്രയേൽ സൈന്യവുമായി ഹിസ്ബുല്ല സായുധസംഘം ഏറ്റുമുട്ടിയതായി ഹിസ്ബുല്ല അറിയിച്ചു. ഏറ്റുമുട്ടലിൽ 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. 7 പേർക്ക് പരുക്കേറ്റു.

അതേ സമയം, ബുധനാഴ്ച ലബനനിൽ നടന്ന സൈനിക നടപടിയിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യവും വെളിപ്പെടുത്തി. ക്യാപ്റ്റൻ എയ്തൻ ഇത്സഹാക് ഓസ്റ്റർ(22)ആണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് അതിർത്തി കടന്ന് ഇസ്രയേൽ നടത്തിയ സൈനിക നടപടിയിൽ ഇസ്രയേൽ പക്ഷത്തിനേറ്റ ആദ്യ നഷ്ടമാണ് ഈ സൈനികന്റെ മരണം. ല‌ബനനിലെ പോരാട്ടത്തിൽ രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ലബനീസ് അധികൃതർ അറിയിച്ചു.

ആണവോർജ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഇറാന്റെ തന്ത്രപ്രധാന മേഖലയിൽ ഇസ്രയേൽ ആക്രമണത്തിന് ഒരുങ്ങുന്നതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിനുനേരെ മിസൈൽ വർഷം നടത്തിയ ഇറാൻ വലിയ തെറ്റാണ് ചെയ്തതെന്നും കനത്ത വില നൽകേണ്ടിവരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ, ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ തുനിഞ്ഞാൽ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറാന്റെ ആക്രമണത്തിന് മറുപടി നൽകണമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെന്യാമിൻ നെതന്യാഹുവുമായി സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...