അപകടമേഖലയായ പനയംപാടം വളവിൽ ഔദ്യോഗിക വാഹനമോടിച്ച് പരിശോധന നടത്തി ഗണേഷ് കുമാർ; അപാകതകൾ പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി

Date:

പാലക്കാട് : പാലക്കാട്  ദേശീയപാതയിൽ ഒട്ടേറെ അപകടമരണങ്ങൾ നടന്ന പനയംപാടം വളവിൽ ഔദ്യോഗിക വാഹനം ഓടിച്ച് പരിശോധന നടത്തി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. റോഡിന്റെ നിർമ്മാണത്തിൽ അപാകതയുണ്ടെന്നും അത് പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണിക്ക് ദേശീയപാത അതോറിറ്റി പണം അനുവദിച്ചില്ലെങ്കിൽ സർക്കാർ പണം അനുവദിക്കും.

കഴിഞ്ഞ ദിവസമാണ് പരീക്ഷയെഴുതി സ്ക്കൂളിൽ നിന്ന് വീട്ടിലേക്കു നടന്നുപോവുമ്പോൾ പനയംപാടം വളവിൽ വെച്ച് ലോറി ദേഹത്തേക്കു മറിഞ്ഞ് 4 വിദ്യാർത്ഥിനികൾ മരിച്ചത്. ഇതേ തുടർന്നാണ്
പനയംപാടത്ത് മന്ത്രിയുടെ അടിയന്തര പരിശോധന. റോഡ് നിർമ്മാണത്തിൽ അപാകതകളുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക
സാഹചര്യം മനസ്സിലാക്കാതെയാണ് പല റോഡുകളും നിർമ്മിക്കുന്നത്. പനയംപാടത്ത്‍ വളവിൽ റോഡിനു നടുവിലെ വരമാറ്റി രണ്ടു മീറ്റർ അപ്പുറത്തേക്ക് ഡിവൈഡർ വയ്ക്കും. ഓട്ടോസ്റ്റാൻഡ് ഇടതു ഭാഗത്തേക്ക് മാറ്റും. റോഡിന്റെ പ്രതലം പരുക്കനാക്കും. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. റോഡിലെ തെന്നൽ മാറാൻ ദേശീയപാത അധികൃതരുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

‘’പനയംപാടം ജംക്‌ഷനോട് അടുത്തുവരുമ്പോൾ ഡ്രൈവർമാർക്ക് വലത്തേക്ക് വാഹനം ചേർക്കാൻ തോന്നും. റോഡ് പണിതതിലെ പ്രശ്നമാണത്. പാലക്കാടുനിന്ന് കോഴിക്കോടേയ്ക്ക് വരുമ്പോൾ, റോഡിന്റെ ഒരു ഭാഗത്ത് വീതി കുറവാണ്. ഒരു വണ്ടിക്ക്
പോകാവുന്ന വീതിയേയുള്ളൂ. മറുവശത്ത് രണ്ടു വാഹനം കടന്നുപോകാവുന്ന വീതിയുണ്ട്. നടുവിലുള്ള വര കേന്ദ്രീകരിച്ച് ഡ്രൈവർമാർ പോകുമ്പോൾ വാഹനം വലത്തേക്ക് കയറിവരും. അങ്ങനെ കയറിവന്ന ലോറിയുടെ പുറകുവശമാണ് സിമന്റ് ലോറിയിൽ തട്ടിയത്. ” – ഗണേഷ് കുമാർ വ്യക്തമാക്കി.

Share post:

Popular

More like this
Related

മഴ കനത്തു : സംസ്ഥാനത്ത്  ഇന്ന് പൊലിഞ്ഞത് അഞ്ച് ജീവനുകള്‍; എങ്ങും വ്യാപക നാശനഷ്ടങ്ങൾ

കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. മിക്കയിടങ്ങളിലും നാശനഷ്ടങ്ങൾ. മഴക്കെടുതിയില്‍ ഇന്ന് അഞ്ച്...

ഇന്ത്യയിൽ രണ്ട് പുതിയ കോവിഡ് വകഭേദങ്ങൾ കൂടി കണ്ടെത്തി ; അപകട സാദ്ധ്യത നിരീക്ഷിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് -19 വ്യാപനം വർദ്ധിക്കുന്നതിനിടെ രണ്ട് പുതിയ...

മഴ : 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 26 ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ...

24 മണിക്കൂറിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും ; നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്ന് വി ഡി സതീശന്‍

കൊച്ചി: നിലമ്പൂരില്‍ 24 മണിക്കൂറിനകം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി...