കേരള യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ഗൗരി ലക്ഷ്‌മി ഭായി

Date:

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ഗൗരി ലക്ഷ്‌മി ഭായി. തിരുവിതാംകൂർ എന്ന പേര് എന്ന നാമാവശേഷമായി കൊണ്ടിരിക്കുകയാണെന്നും പല സ്ഥാപനങ്ങളുടെയും പേരിൽ നിന്ന് തിരുവിതാംകൂ‍ർ മായുന്നുവെന്നും അവർ ആക്ഷേപമുന്നയിച്ചു. ”1937 ൽ ചിത്തിര തിരുനാൾ മാഹാരാജാവ് ഉണ്ടാക്കിയതാണ് ട്രാവൻകൂർ യൂണിവേഴ്സിറ്റി. കേരള യൂണിവേഴ്സിറ്റിയെന്ന പേര് ശരിയാണോ? കേരള യൂണിവേഴ്സിറ്റിയുടെ പേര് ട്രാവൻകൂർ യൂണിവേഴ്സിറ്റി എന്നാക്കി മാറ്റണം.” – അവർ ആവശ്യപ്പെട്ടു.

നമ്മുടെ ഭൂമിക്ക് പേരില്ല, നമ്മുടെ ഭൂമിക്ക് ഓർമ്മ പോലും ഇല്ലാതായി എന്നും അവർ പരിതപിച്ചു. തിരുവനന്തപുരത്ത് എൻ.വി സാഹിത്യ വേദി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഗൗരി ലക്ഷ്മി ഭായി.

Share post:

Popular

More like this
Related

ട്രംപിൻ്റെ വ്യാപാര ഭീഷണി: പ്രധാനമന്ത്രിക്ക് മൗനം; വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്...

ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കും; ഫൈനൽ ജൂൺ 3ന്

iഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ആറ് വേദികളിലായാണ്...