ഗൗരി ലങ്കേഷ് കൊലപാതകം : അന്വേഷണം ഏഴാം വർഷവും ഇഴഞ്ഞു തന്നെ; താൽപ്പര്യമില്ലാതെ കർണ്ണാടക സർക്കാർ

Date:

ബെംഗളൂരു: മാധ്യമ പ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് 7 വർഷം പിന്നിട്ടിട്ടും വിചാരണ നടപടികൾ ഇഴയുകയാണ്. പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതി സജ്ജീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിട്ട് മാസം എട്ടായി . ഇതുവരെ നടപ്പാക്കാനായിട്ടില്ല. ഫലമോ, വിചാരണ വൈകിയതിനാൽ കേസിലെ 4 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സുപ്രീം കോടതി ഈ ഉത്തരവ് ശരിവെക്കുക കൂടി ചെയ്തതോടെ സർക്കാരിന് ഈ കേസിലുള്ള താൽപ്പര്യമില്ലായ്മയും പ്രകടമാകുന്നു.

ഗൗരി ലങ്കേഷിൻ്റെ കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവർത്തകരും വിചാരണ വൈകുന്നത് ചോദ്യംചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. ഗൗരിയുടെ സഹോദരിയും സിനിമാ സംവിധായകയുമായ കവിതാ ലങ്കേഷ് ഉൾപ്പെടെയുള്ളവർ വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ചു.

2022ലാണ് കേസിലെ വിചാരണ ആരംഭിച്ചത്. 530 സാക്ഷികളിൽ 137 പേരെ മാത്രമാണ് വിസ്തരിച്ചത്. 2017 സെപ്റ്റംബർ 5ന് രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിൽ ഗൗരി വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ, മുഖ്യ ആസൂത്രകനായ അമോൽ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ വാഗ്മർ എന്നിവർ ഉൾപ്പെടെ 18 പ്രതികളാണുള്ളത്. തീവ്രഹിന്ദു സംഘടനകളായ സനാതൻ സൻസ്ഥ, ശ്രീരാമസേന, ഹിന്ദു ജനജാകൃതി സമിതി, ഹിന്ദു യുവസേന എന്നിവയുടെ പ്രവർത്തകരാണിവർ. പുരോഗമനവാദികളായ പ്രഫ.എം.എം.കലബുറഗി, നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരുടെ വധക്കേസുകളിലും ഇവരിൽ പലരും പ്രതികളാണ്.

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...