കേരള സർവ്വകലാശാല പിടിച്ചടക്കി പെൺപട ; യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും പെൺകുട്ടികൾ നേടി

Date:

(ചെയർ പേഴ്‌സൺ എസ് സുമി , ജനറൽ സെക്രട്ടറി അമിത ബാബു )

തിരുവനന്തപുരം : കേരള സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മുഴുവൻ സീറ്റിലും പെൺകുട്ടികളാണ് വിജയം നേടിയത്. കേരള സർവകലാശാല യൂണിയൻ്റെ ചരിത്രത്തിൽ ആദ്യമായാണ് വിദ്യാർത്ഥി യൂണിയൻ്റെ ഭാരവാഹിത്വത്തിലേക്ക് മുഴുവൻ പെൺകുട്ടികളെത്തുന്നത്. ഏഴിൽ ഏഴ് സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികളായ വനിതകളാണ് വിജയം നേടിയത്. അക്കൗണ്ട്സ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ അഞ്ചിൽ അഞ്ച് സീറ്റും, സ്റ്റുഡൻ്റ്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പത്തിൽ എട്ട് സീറ്റും, എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ പതിനഞ്ചിൽ പതിമൂന്ന് സീറ്റും എസ്.എഫ്.ഐ വിജയിച്ചു.

(വൈസ് ചെയർ പേഴ്സൺമാർ – നന്ദന എസ് കുമാർ, ആതിര പ്രേംകുമാർ, അബ്‌സൽന എൻ)

(ജോയിൻ്റ് സെക്രട്ടറിമാർ അനന്യ എസ്, അഞ്ജനദാസ്)

സർവ്വകലാശാല യൂണിയൻ ചെയർ പേഴ്‌സണായി കൊല്ലം എസ്.എൻ കോളേജിലെ സുമി എസ്, ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളേജിലെ അമിത ബാബു, വൈസ് ചെയർ പേഴ്സൺമാരായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അബ്‌സൽന എൻ, ആലപ്പുഴ എസ്.ഡി കോളേജിലെ ആതിര പ്രേംകുമാർ, തിരുവനന്തപുരം വാഴിച്ചാൽ ഇമ്മാനുവൽ കോളേജിലെ നന്ദന എസ് കുമാർ, ജോയിൻ്റ് സെക്രട്ടറിമാരായി നങ്ങ്യർകുളങ്ങര ടി.കെ.എം.എം കോളേജിലെ അനന്യ എസ്, കൊല്ലം ടി.കെ.എം കോളേജിലെ അഞ്ജനദാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐയുടെ ഉജ്വല വിജയത്തിന് വേണ്ടി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും, വോട്ട് ചെയ്ത് വിജയിപ്പിച്ച വിദ്യാർത്ഥികളെയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ അഭിവാദ്യം ചെയ്തു

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...