ജില്ലാ പൊലീസ് മേധാവിമാരുടെ ക്രൈം കോൺഫറൻസിൽ പ്രധാന ചർച്ചയായി സ്വർണ്ണവേട്ട

Date:

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണ്ണവേട്ട പ്രധാന ചർച്ചയായി ജില്ലാ പൊലീസ് മേധാവിമാരുടെ ക്രൈം കോൺഫറൻസ്. പോലീസ് ആസ്ഥാനത്ത് ഡിജിപി എസ്.ദർവേഷ് സാഹിബിൻ്റെ സാന്നിധ്യത്തിൽ ചേർന്ന ക്രൈം കോൺഫറൻസിൽ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണവേട്ട തുടരേണ്ടതുണ്ടോ, അത് കസ്റ്റംസിന്റെ ജോലിയല്ലേ എന്ന മട്ടിലായിരുന്നു എ‍ഡിജിപി എം.ആർ.അജിത്കുമാറിൻ്റെ ചോദ്യം. അതേ സമയം, സ്വർണം പിടിക്കുന്നതു പൊലീസ് തുടരണമെന്നും അതിനുപിന്നിൽ വലിയ മാഫിയ ആണെന്നും അർത്ഥശങ്കക്കിടനൽകാതെ ഡിജിപി മറുപടി നൽകി. കഴിഞ്ഞ 2 മാസം പൊലീസ് സ്വർണം പിടിക്കുന്നതു കേരളത്തിൽ കുറഞ്ഞിട്ടുണ്ടെന്നും നടപടിക്രമം പാലിച്ച് സ്വർണ മാഫിയയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നും ഡിജിപി നിർദേശിച്ചു.

ഇപ്പോൾ സ്വർണം കടത്തുന്നത് ആകർഷകമല്ലെന്നു യോഗം വിലയിരുത്തി. കേന്ദ്ര സർക്കാർ നികുതി കുറച്ചത് ഒരു കാരണമാണ്. സ്വർണക്കടത്തുകാരെ പിടികൂടി റിമാൻഡ് ചെയ്ത് ഉടൻ ജയിലിലാക്കുമ്പോൾ ഇതിന്റെ കാരിയർമാർ പുറത്തു രക്ഷപ്പെടുന്നു. അടുത്തിടെ കോഴിക്കോട് ഇത്തരം സംഭവം നടന്നതിനാൽ അക്കാര്യം പരിശോധിക്കും.

ലഹരിമരുന്നു കേസുകളിൽ വേഗം കുറ്റപത്രം നൽകാനും രാത്രികാല പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താനും ഡിജിപി നിർദേശിച്ചു. ജൂൺ മുതൽ 3 മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർ നടപടികളുടെയും അവലോകനമാണു നടന്നത്. സ്കൂൾ, കോളജ് അധികൃതരുമായി സംസാരിച്ചു ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തണം. കുറ്റവാളികളെ അമർച്ച ചെയ്യാൻ കൊച്ചിയിൽ നടപ്പാക്കിയ മാപ്പിങ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വർധിച്ചു വരുന്നു. ബോധവൽക്കരണ പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടപ്പാക്കും. വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തും.

ജില്ലകളിലെ സ്പെഷൽ ബ്രാഞ്ച് സംവിധാനം ശക്തമാക്കും. സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകം പരിശീലനം നൽകും. കുറ്റപത്രം നൽകാൻ വൈകുന്ന പോക്സോ കേസുകൾ റേഞ്ച് ഡിഐജിമാർ വിലയിരുത്തി നടപടിയെടുക്കും. മാവോയിസ്റ്റുകളുടെ പ്രവർത്തനം ജില്ലാ പൊലീസ് മേധാവികൾ നിരീക്ഷിക്കും. പൊലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമനുസരിച്ച് അവധിയും ഓഫും അനുവദിക്കും. യോഗത്തിൽ എഡിജിപിമാർ, സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ എന്നിവരും പങ്കെടുത്തു.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...