വയനാട് തുരങ്ക പാത യാഥാർത്ഥ്യമാക്കാനുറച്ച് സർക്കാർ ; മുന്നിൽ അന്തിമ പാരിസ്ഥിതിക അനുമതി എന്ന കടമ്പ

Date:

തിരുവനന്തപുരം: വയനാട് തുരങ്ക പാത യാഥാർത്ഥ്യമാക്കാൻ ഉറച്ച് സര്‍ക്കാര്‍. അതിനനുസരിച്ചുള്ള പ്രവൃത്തി മുന്നോട്ടു നീങ്ങുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രിമുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെന്‍ഡര്‍ ചെയ്തതായി മന്ത്രി. പാലവും അപ്രോച്ച്‌ റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മ്മാണം രണ്ടാമത്തെ പാക്കേജിലുമാണ് ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. ഉരുള്‍പൊട്ടൽ ദുരന്തത്തിനു ശേഷമാണ് പാക്കേജ് രണ്ടിന്റെ ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നത്. അന്തിമ പാരിസ്ഥിതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് 2043.75 കോടിയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തിക അനുമതിയും നല്‍കിയിട്ടുണ്ട്. പദ്ധതിക്കായി 17.263 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കാൻ വനംവകുപ്പിന്റെ സ്‌റ്റേജ് – 1 ക്ലിയറന്‍സ് ലഭിച്ചു. സ്‌റ്റേജ് – 2 ക്ലിയറന്‍സിനായി 17.263 ഹെക്ടർ സ്വകാര്യഭൂമി വനഭൂമിയായി പരിവര്‍ത്തനം ചെയ്യുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. പദ്ധതിക്കായി കോഴിക്കോട് ജില്ലയിൽ 8.025 ഹെക്ടര്‍ സ്വകാര്യഭൂമിയും വയനാട്ടില്‍ 8.12 ഹെക്ടര്‍ ഭൂമിയും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് കൈമാറി.

കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിക്കായി വയനാട്, കോഴിക്കോട് ജില്ലകളില്‍ 90 ശതമാനം ഭൂമിയും ഏറ്റെടുത്തു. അന്തിമ പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷ സ്‌റ്റേറ്റ് ലെവല്‍ എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയുടെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി. സർക്കാർ പിന്മാറിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സമിതി ഭാരവാഹികൾ വ്യക്തമാക്കി. തുരങ്കപാതക്കായി തുരക്കുന്ന മലകൾ നിരവധി ഉരുൾപൊട്ടലുകൾ നടന്ന മേഖലയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു

Share post:

Popular

More like this
Related

ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കും; ഫൈനൽ ജൂൺ 3ന്

iഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ആറ് വേദികളിലായാണ്...

ഇന്ത്യ-പാക് പ്രശ്നത്തിൽ മധ്യസ്ഥത മാത്രമല്ല, നേരിട്ടുള്ള ചർച്ചയ്ക്കും തയ്യാറെന്ന് യുഎസ്

വാഷിംങ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുകെ വിദേശകാര്യ സെക്രട്ടറി...

സംഘർഷമേഖലകളിൽ സമാധാനം പുലരട്ടെ’; ഇന്ത്യ – പാക് വെടിനിർത്തൽ സ്വാഗതം ചെയ്‌ത്‌ മാർപാപ്പ

വത്തിക്കാൻ : ഇന്ത്യ - പാക് വെടിനിർത്തൽ സ്വാ​ഗതം ചെയ്ത് മാർപാപ്പ...