സിനിമ സമരം ഒഴിവാക്കാൻ സർക്കാർ ശ്രമം; സംഘടനകളുമായി ചർച്ച നടത്തും

Date:

കൊച്ചി : സിനിമ സമരം ഒഴിവാക്കാൻ സർക്കാർ ഇടപെടൽ നടത്തും. സിനിമ സംഘടനകളുമായി  ചർച്ചക്ക് മുന്നോടിയായി മന്ത്രി സജി ചെറിയാൻ സംഘടന നേതാക്കളുമായി സംസാരിച്ചു. പ്രധാന ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ സമർപ്പിക്കാൻ നിർദ്ദേശം നൽകി. സമരത്തിനിറങ്ങുന്ന സിനിമ സംഘടനകളുടെ യോഗം നാളെ കൊച്ചിയിൽ നടക്കും. സർക്കാരിന് സമർപ്പിക്കേണ്ട ആവശ്യങ്ങൾ യോഗം ചർച്ച ചെയ്യും.

ചേമ്പർ വിളിച്ചു ചേർത്ത സിനിമാ സംഘടനകളുടെ യോഗവും നാളെ കൊച്ചിയിൽ ചേരും. സിനിമ സമരത്തെ എതിർത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകൾ രംഗത്ത് എത്തിയിരുന്നു. സമരത്തിന്  പിന്തുണയില്ലെന്ന് അമ്മ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.  മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതു സംഘടനയുമായും അമ്മ  ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു

.എസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്താൻ തീരുമാനിച്ചത്. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം.

Share post:

Popular

More like this
Related

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവം ; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക്  സസ്‌പെന്‍ഷൻ

കൊച്ചി : നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവത്തില്‍ രണ്ട് സിഐഎസ്എഫുകാർക്ക്...

ത്രാലില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന

(Photo Courtesy : X) ശ്രീനഗർ: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ...

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രി വിജയ് ഷായ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന...