ഒന്നാം ദിനം ഓർഡർ  തിരുത്താൻ ആവശ്യപ്പെട്ട് ഗവർണർ; എഡിജിപിയെ രാജ്ഭവനിൽ വിളിച്ചു വരുത്തി

Date:

തിരുവനന്തപുരം : ഇന്നലെ ചാർജ് എടുത്തതേയുള്ളൂ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ആദ്യ ദിനം ആദ്യ നടപടിയായി സർക്കാരിനൊരു തിരുത്തായിരുന്നു ഗവർണറുടെ വക. സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ വച്ച സർക്കാർ നടപടിയാണ് ഗവർണർ തിരുത്തിയത്. ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ ഗവർണർ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടത്. ഗവർണറുടെ ആവശ്യം എഡിജിപി അംഗീകരിച്ചതായാണ് അറിവ്.

ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കി പകരം സർക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിക്കാൻ നീക്കം നടത്തിയെന്നാണ് ആക്ഷേപം. ചുമതലയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ തന്നെയാണ് പരാതി ഗവർണറുടെ അടുത്ത് എത്തിച്ചതെന്നാണ് വിവരം. തുടർന്ന് രാജ്ഭഭവനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച ഗവർണർ എഡിജിപി മനോജ് എബ്രഹാമിനെ കാണാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു.

ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ ബിഹാർ ഗവർണറായിരുന്നു.  നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനംപരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് രാജേന്ദ്ര അര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍,മന്ത്രി എന്നീ നിലകളില്‍ പ്രവർത്തിച്ചു.രാജേന്ദ്ര അര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്. 

മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ ഗവർണറായി രാജേന്ദ്ര അര്‍ലേകര്‍ നിയമിതനായത്. ആരിഫ് മുഹമ്മദ് ഖാൻ്റെ കാലഘട്ടത്തിൽ കേരളം ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത വിധം തർക്കങ്ങളും തിരുത്തൽ നടപടികളുമായി സർക്കാരിനോട് കൊമ്പുകോർക്കുന്ന സ്ഥിതിവിശേഷം വരെ ഉണ്ടായി. ഗവർണർ രാഷ്ട്രീയക്കാരനെന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന തരം കടുത്ത വിമർശനങ്ങളും നേരിട്ടു ആരിഫ് മുഹമ്മദ് ഖാൻ. 

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....