ഗ്രാമ്പിയിലെ കടുവ ദൗത്യം തുടരുന്നു ; പതിനഞ്ചാം വാർഡിൽ ഇന്ന് നിരോധനാജ്ഞ

Date:

ഇടുക്കി :  വണ്ടിപ്പെരിയാർ ഗ്രാമ്പി ജനവാസ മേഖലിയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള  ദൗത്യം ഊർജ്ജിതമായി തുടരുന്നു. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള  ശ്രമമാണ് നടക്കുന്നത്. ദൗത്യത്തിൻ്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത്‌ പതിനഞ്ചാം വാർഡിൽ ഞായറാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് നിരോധനാജ്ഞ.

കടുവയുടെ സമീപത്ത് മനുഷ്യ സാമിപ്യം ഉണ്ടാകുന്നത്‌ അക്രമാസക്തനാകുന്നതിനും മനുഷ്യജീവന്‍ ഹാനികരമാകുന്നതിനും സാദ്ധ്യത ഉള്ളതായി ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാല്‍ അപകട സാഹചര്യം ഒഴിവാക്കുന്നതിനും മനുഷ്യജീവന് സുരക്ഷിതത്വം ഒരുക്കുന്നതിനുമായി നിരോധനാജ്ഞ പ്രഖ്യാപിക്കുന്നുവെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നത്.

അതേസമയം രാവിലെ ഡ്രോൺ നിരീക്ഷണത്തിൽ കടുവയെ കണ്ടില്ലെന്നും ഇന്നലെയുണ്ടായിരുന്ന സ്‌ഥലത്തുനിന്നും കടുവ മാറിയിട്ടുണ്ടെന്നും എരുമേലി റേഞ്ച് ഓഫീസര്‍ കെ ഹരിലാൽ പറഞ്ഞു. മൂടൽ മഞ്ഞും തെരച്ചിലിന് വെല്ലുവിളിയാണ്. കടുവ കൂടുതൽ ദൂരം സഞ്ചരിക്കാൻ സാദ്ധ്യതയില്ലെന്നും ഡ്രോൺ ഉപയോഗിച്ചും നേരിട്ട് ഇറങ്ങിയും പരിശോധന നടത്തുമെന്നും ഹരിലാൽ പറഞ്ഞു.

മയക്കു വെടി വെച്ച് കടുവയെ പിടികൂടി തേക്കടിയിലേക്ക് മാറ്റാനാണ് വനം വകുപ്പിൻ്റെ നീക്കം. കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. കാലിന് മുറിവേറ്റ നിലയിലാണ്. പിടികൂടാനായാൽ ആവശ്യമെങ്കിൽ ചികിത്സ നൽകുമെന്നും എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹരിലാൽ പറഞ്ഞു.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...