ഹരിതനികുതി: കേരളം പിരിച്ചെടുത്തത് 100 കോടിയിലധികം രൂപ ; വിവരാവകാശ രേഖ

Date:

കൊച്ചി :  പഴയ വാഹന ഉപയോഗം നിരുത്സാഹപ്പെടുത്താനായി ചുമത്തുന്ന ഹരിതനികുതിയിലൂടെ കേരളം നേടിയത് 100 കോടിയിലധികം രൂപ. 2016-17 മേയ് മുതല്‍ 2024-25 (നവംബര്‍ 30 വരെ) വരെ സര്‍ക്കാര്‍ പിരിച്ചെടുത്ത തുകയുടെ കണക്കാണിത്. 2021-22 മുതലാണ് നികുതി 10 കോടി കടന്നത്. 2021-22 -ല്‍ 11.01 കോടി ആയിരുന്നു സമാഹരിച്ചതെങ്കിൽ 2022-23 ൽ അത് 21.22 കോടിയായി ഉയര്‍ന്നു. 2023-24 ല്‍ 22.40 കോടിയും 2024-25 ല്‍ (2024 നവംബര്‍ 30 വരെ) 16.32 കോടിയുമാണ് ഖജനാവിലേക്കെത്തിയത്. എറണാകുളത്തെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ.ഗോവിന്ദന്‍ നമ്പൂതിരിക്ക് വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയില്‍ മോട്ടോര്‍വാഹന വകുപ്പ് നല്‍കിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

കാലപഴക്കമുള്ള വാഹനങ്ങൾക്ക് ഈടാക്കുന്നതാണ് ഹരിത നികുതി. വാഹനങ്ങളുടെ തരം തിരിവും വർഷവും അനുസരിച്ച് നികുതിയിൽ മാറ്റമുണ്ടാകും. 15 വര്‍ഷം പഴക്കമുള്ള കാറുകള്‍ക്ക് 600 രൂപയാണ് ഹരിതനികുതി. തുടര്‍ന്നുള്ള ഓരോ അഞ്ചുവര്‍ഷത്തേക്കും ഇത് ഈടാക്കുന്നുണ്ട്. 10 വര്‍ഷം കഴിഞ്ഞുള്ള പൊതുഗതാഗത വാഹനങ്ങൾക്ക് തുടര്‍ന്ന് വരുന്ന ഓരോ വര്‍ഷവും 300 രൂപ (ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍), 450 രൂപ (മീഡിയം), 600 രൂപ (ഹെവി) അടയ്ക്കണം.

ഓട്ടോ ഒഴികെ പുതിയ ഡീസല്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ 1000 രൂപ ഹരിതനികുതി നല്‍കണം. മീഡിയം, ഹെവി വണ്ടികള്‍ക്ക് യഥാക്രമം 1500 രൂപ, 2000 രൂപ നല്‍കണം. 2022 മുതലാണ് പുതിയ ഡീസല്‍ വണ്ടികള്‍ ഹരിത നികുതി ഏര്‍പ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഹരിതനികുതി ഏര്‍പ്പെടുത്തുന്നത്.

Share post:

Popular

More like this
Related

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് ; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം :  വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി...

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിൽ ഇ.ഡി റെയ്ഡ് ; പരിശോധനക്ക് കേരളത്തിൽ നിന്നുള്ള സംഘവും

ചെന്നൈ :  പ്രമുഖ വ്യവസായിയും വിവാദമായഎമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ...