മെസ്സിക്ക് ഹാട്രിക്ക് ; അർജന്റീനിയൻ ഗോൾമഴയിൽ ബൊളിവിയ തകർന്നു

Date:

[ Photo Courtesy : Reuters/X]

ബ്യൂനസ് ഐറിസ് : 2026 ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ യോഗ്യത മത്സരത്തിൽ ഹാട്രിക്കുമായി മെസ്സി തിളങ്ങിയപ്പോൾ ബൊളീവിയക്കെതിരെ അർജന്റീനയ്ക്ക് മിന്നും ജയം. മറുപടിയില്ലാത്ത ആറു ഗോളുകൾക്കാണ് അർജന്റീനയുടെ തകർപ്പൻ ജയം. ഹാട്രിക്കും രണ്ടു ഗോളുകൾക്ക് അസിസ്റ്റ് നൽകിയും സൂപ്പർ താരം ലയണൽ മെസ്സിയാണ് അർജന്റീനയുടെ മികച്ച വിജയത്തിനു വഴിയൊരുക്കിയത്. ജൂലൈയിലെ കോപ്പ അമേരിക്കയ്ക്കു ശേഷം പരുക്കു മാറി തിരിച്ചെത്തിയ മെസ്സിയുടെ രണ്ടാമത്തെ രാജ്യാന്തര മത്സരമാണിത്.

ആദ്യ പകുതിയിൽ 19–ാം മിനിറ്റിലും, രണ്ടാം പകുതിയിൽ 84′, 86′ മിനിറ്റുകളിലുമായിരുന്നു മെസ്സിയുടെ ബൂട്ടിൽ നിന്നും ഹാട്രിക്ക് തികച്ച ഗോളുകൾ പിറന്നത്. 43–ാം മിനിറ്റിൽ ലൗട്ടൗരോ മാർട്ടിനസ്സിൻ്റേയും 43+5′ മിനിറ്റിൽ യൂലിയൻ അൽവാരസിൻ്റേയും ഗോളുകൾക്ക് അസിസ്റ്റ് നൽകിയതും മെസ്സിയായിരുന്നു. 70–ാം മിനിറ്റിൽ അൽമാഡയുടെ വകയായിരുന്നു അർജന്റീനയുടെ മറ്റൊരു ഗോൾ.

Share post:

Popular

More like this
Related

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...