മഴ ശക്തമായി : ഭൂതത്താൻകെട്ട് ഡാം മുഴുവനായും തുറന്നു

Date:

കൊച്ചി : മഴ ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. മഴ ശക്തി പ്രാപിച്ചു തുടങ്ങിയതോടെ ഘട്ടം ഘട്ടമായി 13 ഷട്ടറുകൾ വരെ ഉയർത്തിയിരുന്നു. ബാക്കിയുള്ള രണ്ടു ഷട്ടറുകളാണ് ഇന്ന് തുറന്നത്.

അതിശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും തുറക്കാൻ തീരുമാനിച്ചത്. തീരത്തുള്ളവർക്ക് ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് അധികൃതർ അറിയിച്ചു. പെരിയാറിന്റെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനഗവേക്ഷണ കേന്ദ്രം വ്യക്തമാക്കി. 5 ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ,തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.

Share post:

Popular

More like this
Related

വേടനെതിരെ വിവാദ പരാമർശം: എൻ.ആർ. മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം :  റാപ്പർ വേടനെതിരായ വിവാദ പരാമർശത്തിൽ കേസെടുത്ത കേസരി പത്രാധിപർ...

മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങൾ; സംസ്ഥാനത്ത് ഇതുവരെ തുറന്നത് 66 ദുരിതാശ്വാസ ക്യാമ്പുകൾ  

തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾ...

ആശ്വാസം, നിപ രോഗിയുടെ  പരിശോധന ഫലം നെഗറ്റീവ്

മലപ്പുറം :  ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ...

‘അൻവർ തീരുമാനം പറയുന്നപക്ഷം യുഡിഎഫും തീരുമാനമറിയിക്കും, ഇക്കാര്യത്തിൽ ഞങ്ങൾ ഒറ്റക്കെട്ട്’ – വി.ഡി.സതീശൻ

നിലമ്പൂര്‍: പിവി അൻവർ ഒരു പകൽ കൂടി കാത്തിരുന്നിട്ടും ഫലമുണ്ടാകാനിടയില്ല. നിലമ്പൂര്‍...