തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് അറിയിപ്പ്. നാളെ മുതൽ മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെങ്കിലും പ്രത്യേക അലേർട്ടുകളൊന്നും നൽകിയിട്ടില്ല.
ബിഹാറിന് മുകളിൽ ന്യുനമർദ്ദവും വടക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിപ്പ്. ജൂൺ 22 മുതൽ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്.
22 – 06 – 2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
23 – 06 – 2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
24 – 06 – 2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
ചൊവ്വാഴ്ചവരെ മദ്ധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മദ്ധ്യ കിഴക്കൻ വടക്കൻ തെക്കുപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയോ ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയോ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കും.