ഹേമ കമ്മീഷൻ റിപ്പോർട്ട്: അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയുമായി അന്വേഷണ സംഘം

Date:

തിരുവനന്തപുരം ∙ ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും ഒരുക്കി അന്വേഷണ സംഘം. ഡിഐജി അജിത ബീഗത്തിന്റെ മെയിൽ ഐഡിയും ഓഫിസിലെ ഫോൺ നമ്പറുമാണ് പരാതി അറിയിക്കാനായി നൽകിയിരിക്കുന്നത്. 0471 2330768 എന്ന നമ്പറിലോ digtvmrange.pol@kerala.gov.in എന്ന ഇ-മെയിൽ ഐഡിയിലൂടെയോ പരാതികൾ അറിയാക്കാം.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകിയവർക്കോ അല്ലാത്ത ആരെങ്കിലും ഉണ്ടെങ്കിലോ പരാതി അറിയിക്കാം. കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർ പരാതി നൽകാൻ തയാറാകുന്നില്ലെന്നാണ് വിവരം. മൊഴി നൽകിയവരെ സമീപിച്ചുവെങ്കിലും നടപടികളുമായി മുന്നോട്ടു പോകാൻ ആരും തയാറായില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് രഹസ്യമായി പരാതി നല്‍കാന്‍ പ്രത്യേക ഫോണ്‍ നമ്പറും മെയില്‍ ഐഡിയും ഒരുക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

Share post:

Popular

More like this
Related

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...