കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പ്രതികരിച്ച് നടന്‍ ആസിഫ് അലി. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ അനുഭവങ്ങള്‍ മൊഴിയായി നൽകിയവരെ ബഹുമാനിക്കുന്നുവെന്നും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ആസിഫ് അലി വ്യക്തമാക്കി.
“റിപ്പോർട്ട് വായിക്കാതെ കൂടുതൽ പറയാനില്ല. സിനിമ രംഗത്ത് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തണം മൊഴി നൽകിയവർക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം.” – ആസിഫ് പറഞ്ഞു.
2017ലെ നടിയെ അക്രമിച്ച സംഭവത്തെ തുടർന്നാണ് മലയാള സിനിമയിൽ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിന് ഹേമ കമ്മീഷൻ നിലവിൽ വരുന്നത്. ജസ്റ്റിസ് കെ ഹേമ അദ്ധ്യക്ഷയായും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി, നടി ശാരദ എന്നിവർ അംഗങ്ങളായുള്ള കമ്മീഷനാണ് പഠനം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്