ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് : പുറത്തുവിടുന്നതില്‍ വീണ്ടും അനിശ്ചിതത്വം ; കോടതിയെ സമീപിച്ചതായി നടി രഞ്ജിനി

Date:

കൊച്ചി: പുറത്തു വിടരുതെന്നാവശ്യപ്പെട്ട് പല തവണ കോടതി കയറിയ ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് ഒടുവിൽ ആഗസ്റ്റ് 17 ന് ശനിയാഴ്ച സർക്കാർ പുറത്തുവിടാനിരിക്കെയാണ് വീണ്ടും അനിശ്ചിതത്വം. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സര്‍ക്കാരിനെ അറിയിച്ചതാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിന് കാരണം. ഇത് കണക്കിലെടുത്ത് റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ നാളെ അന്തിമ തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയണമെന്നും നടി ഹര്‍ജിയില്‍ പറയുന്നു. കമ്മീഷനു മുമ്പില്‍ താന്‍ മൊഴി കൊടുത്തതാണെന്ന് നടി വ്യക്തമാക്കി. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ്, റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നിർമ്മാതാവ് സജിമോൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത്. ഒപ്പം റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ടവർക്ക് അത് നൽകാൻ ദ ഒരാഴ്ച സമയം കൂടി അനുവദിക്കുന്നെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. 2017ല്‍ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

Share post:

Popular

More like this
Related

ചാനല്‍ ചര്‍ച്ചയിൽ മതവിദ്വേഷ പരാമർശം ; കോടതിയില്‍ കീഴടങ്ങി പി സി ജോർജ്

കൊച്ചി : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ കോടതിയില്‍ കീഴടങ്ങി...

ബോംബ്ഭീഷണി: ന്യൂയോർക്ക് – ഡൽഹി വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു

ന്യൂയോർക്ക് :  ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസിന്റെ വിമാനം റോമിലേക്ക്...

വിരാട് കോലി 100 നോട്ട് ഔട്ട്! ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമിയിലേക്ക്

ദുഃബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലി തൻ്റെ 51-ാം സെഞ്ചുറി പൂർത്തിയാക്കി...