ഹേമ കമ്മറ്റി റിപ്പോർട്ട്: രഹസ്യമൊഴി നൽകാൻ ഹാജരാകാൻ നടിക്ക് നോട്ടീസയച്ച് കോടതി

Date:

ന്യൂഡൽഹി : ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ നടിയോട് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ച് സുപ്രീംകോടതി. 29-ാം തീയതി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകുന്നതിന് ഹാജരാകാനാണ് നോട്ടീസ്. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയെ സമീപിച്ച നടിക്കാണ് നോട്ടീസ് ലഭിച്ചത്. നോട്ടീസിന്‍റെ പകർപ്പ് താരത്തിന്‍റെ അഭിഭാഷകൻ തിങ്കളാഴ്ച ജസ്റ്റിസ് വിക്രം നാഥ്‌ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന് കൈമാറി.

ഭാരതീയ നാഗരിക് സുരക്ഷ സംഹിതയുടെ 183-ാം വകുപ്പുപ്രകാരം മൊഴി രേഖപ്പെടുത്തുന്നതിന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹജരാകാനാണ് നിർദ്ദേശം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹാജരാകണം എന്നാണ് കോടതിയിൽ നിന്ന് താരത്തിന് ലഭിച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് താരത്തിന് കോടതി നോട്ടീസ് അയച്ചത് എന്നാണ് സൂചന.

ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ നേരത്തെ അറിയിച്ചിരുന്നുവെന്നും എന്നാൽ അത് കണക്കിലെടുക്കാതെയാണ് നടിയുടെ  രഹസ്യമൊഴി രേഖപ്പെടുത്താൻ നടപടി സ്വീകരിക്കുന്നതെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. ഹേമ കമ്മിറ്റി മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധിക്ക് എതിരായ ഹർജികളിൽ ഇന്ന് ഉത്തരവിറക്കും എന്നായിരുന്നു സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ തിങ്കളാഴ്ച കോടതി ഉത്തരവ് ഇറക്കിയില്ല. പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യം ഇല്ലാത്തവരുടെ കേസിന്‍റെ നടപടികൾ അവസാനിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.

Share post:

Popular

More like this
Related

കർണാടക കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്ക് ജാമ്യം; പിറകെ ഗംഭീര സ്വീകരണവും റോഡ് ഷോയും

ബംഗളൂരു : കർണാടകയിലെ ഹാവേരിയിൽ കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന കൂട്ടബലാത്സംഗ...

പ്രസവാവധി സ്ത്രീകളുടെ പ്രത്യുത്പാദന അവകാശത്തിൻ്റെ ഭാഗം, നിഷേധിക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡൽഹി: പ്രസവാവധി സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങളുടെ പ്രധാന ഭാഗമാണെന്നുംഒരു സ്ഥാപനത്തിനും ഒരു...

‘വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കും’; പാക് ലഫ്റ്റ്‌നന്റ് ജനറലിൻ്റെ ഭീഷണി

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപന പ്രസ്താവനയുമായി പാക്കിസ്ഥാന്‍ സൈനിക വക്താവ്. വെള്ളം നല്‍കിയില്ലെങ്കില്‍...

വേലി തന്നെ വിളവ് തിന്നു ; കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചെത്തുന്നുണ്ടോ എന്ന്  പരിശോധിക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ മദ്യപിച്ചെത്തി, നടപടിയും നേരിട്ടു

ആറ്റിങ്ങൽ : കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥൻ...