ജാര്‍ഖണ്ഡിൽ വീണ്ടും ഹേമന്ത് സോറന്‍ മന്ത്രിസഭ; സത്യപ്രതിജ്ഞ 28ന്‌

Date:

ന്യൂഡൽഹി: ജാർഖണ്ഡിൽ വീണ്ടും അധികാരത്തിലേക്കെത്തുന്ന  ഹേമന്ത് സോറൻ മന്ത്രിസഭ വ്യാഴാഴ്ച  സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിൽ രാജ്ഭവനിലെത്തി ഹേമന്ത് സോറൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കത്ത് നൽകി.16 സീറ്റുള്ള കോൺഗ്രസ് 4 മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആർജെഡി , സിപിഐഎംഎൽ എന്നിവർക്കും   മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടാകും.

81 അംഗ ജാർഖണ്ഡ് നിയമസഭയിൽ 56 സീറ്റുകൾ നേടിയാണ് ഇന്ത്യ സഖ്യം വീണ്ടും അധികാരത്തിലെത്തുന്നത്. മുന്നണിയിലെ പാർട്ടികളുടെ പ്രമുഖരായ നേതാക്കളെല്ലാം ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചു. എല്ലാ പാർട്ടികളുടെയും പിന്തുണ നേടി കൊണ്ടാണ് ഹേമന്ത് സോറൻ മന്ത്രിസഭാ രൂപീകരണത്തിന് തയ്യാറെടുക്കുന്നത്.

Share post:

Popular

More like this
Related

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...

വന്നൂ, ന്യൂ ജെൻ പാൻ കാർഡ് ; സൗജന്യമായി ‘പാൻ 2.0’ അപ്ഗ്രേഡ് ചെയ്യാം

ന്യൂഡൽഹി: ബിസിനസ് സംരംഭങ്ങൾക്ക് പൊതു തിരിച്ചറിയൽ കാർഡ് എന്ന ലക്ഷ്യത്തോടെ കേ​ന്ദ്രസർക്കാർ...

മലപ്പുറത്തു നിന്നൊരു ഐപിഎൽ താരം – വിഗ്‌നേഷ് പുത്തൂര്‍

ജിദ്ദ: ഐപിഎല്‍ താരലേലത്തിൽ ഇടം പിടിച്ചു ഒരു മലപ്പുറംകാരനും -  വിഗ്‌നേഷ്...