ആശുപത്രിയിലെ വനിതാ ശുചിമുറിയിൽ ഒളിക്യാമറ; ‘പേന ക്യാമറ’ വെച്ചത് സിസി ടിവിയിൽ വ്യക്തമായി, ട്രെയിനി ഡോക്ടർ അറസ്റ്റിൽ

Date:

പൊള്ളാച്ചി : സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്‌ടർമാരും നഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ. കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കരൈ സ്വദേശി വെങ്കിടേഷാണ് (33) പിടിയിലായത്. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ എംഎസ് ഓർത്തോ വിഭാഗം മൂന്നാംവർഷ വിദ്യാർത്ഥിയും പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ ട്രെയ്നി ഡോക്ടറുമാണ് വെങ്കിടേഷ്. 

രണ്ടുദിവസം മുൻപാണ് ശുചിമുറിയിൽ പേനയുടെ ആകൃതിയിലുള്ള ക്യാമറ ഒരു നഴ്സിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചു. തുടർന്ന് രഹസ്യ ക്യാമറ സ്ഥാപിച്ചത് ആരെന്നു കണ്ടെത്താൻ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ സംഭവത്തിനു പിന്നിൽ ഡോക്ടറാണെന്നു വ്യക്തമായി. ആശുപത്രി അധികൃതർ പൊള്ളാച്ചി ഈസ്റ്റ് പൊലീസിൽ പരാതി നൽകിയതനുസരിച്ചാണ് ട്രെയ്നി ഡോക്ടറെ അറസ്റ്റ് ചെയ്തത്.

പോലീസ് ചോദ്യം ചെയ്യലിൽ നവംബർ 16 മുതൽ ശുചിമുറിയിൽ ക്യാമറ സ്ഥാപിച്ച് ഡോക്ടർ ദൃശ്യങ്ങൾ പകർത്തിയതായി വ്യക്തമായി. ഫോൺ പരിശോധനയിൽ ഓൺലൈനിൽ ക്യാമറ വാങ്ങിയതായി കണ്ടെത്തി. ഇയാൾ ജോലി ചെയ്ത മറ്റ് ആശുപത്രിയിലും സമാന സംഭവം നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...