പള്ളികൾ ഏറ്റെടുക്കാനുള്ള നിർദ്ദേശം പാലിക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം ; ‘ഉത്തരവ് പാലിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിയടക്കം ഹാജരാകേണ്ടി വരും’

Date:

കൊച്ചി : എറണാകുളം, പാലക്കാട് ജില്ലകളിലായി സഭാ തർക്കം നിലനിൽക്കുന്ന 6 പള്ളികൾ ഏറ്റെടുക്കാനുള്ള നിർദ്ദേശം പാലിക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് ജസ്റ്റിസ് വി.ജി. അരുൺ മുന്നറിയിപ്പ് നൽകി.

പള്ളികൾ ഏറ്റെടുക്കാനും ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് കലക്ടർമാർക്ക്ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സെപ്റ്റംബർ 25ന്, 10 ദിവസത്തേക്ക് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ യാക്കോബായ സഭയിലെ ഫാ. കെ.കെ.മാത്യൂസ് ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലിലായിരുന്നു സ്റ്റേ. എന്നാൽ വിശദമായ വാദം കേൾക്കാനുള്ള താൽക്കാലിക സ്റ്റേ മാത്രമാണിതെന്നും ഹർജിക്കാർ അറിയിച്ചു.

എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ ഓർത്തഡോക്സ് സിറിയൻ പള്ളി, മഴുവന്നൂർ സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി, പാലക്കാട് ജില്ലയിലെ മംഗളം ഡാം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എരിക്കിൻച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളി, ചെറുകുന്നം സെന്റ്തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി എന്നിവ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏറ്റെടുക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം.

Share post:

Popular

More like this
Related

സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കൾ’- മുഖ്യമന്ത്രി പിണറായി വിജയൻ

.ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണെന്ന് വിമർശനവുമായി പിണറായി വിജയൻ. സയണിസ്റ്റുകളുടെ...

വോൾവോ കാറും 100 പവൻ സ്വർണ്ണവും പോരാ, പിന്നെയും സ്ത്രീധന പീഡനം’; നവവധു ജീവനൊടുക്കി

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു....

വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്‌ധ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം....

മലപ്പുറത്തെ ഒരു വയസ്സുകാരൻ്റെ മരണം: മഞ്ഞപ്പിത്തത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം : മലപ്പുറം പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ...