ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടൽ കാര്യക്ഷമമാക്കാത്തതിൽ സംസ്ഥാന സർക്കാരിന് നോട്ടിസയച്ച് ഹൈക്കോടതി

Date:

കൊച്ചി: സുപ്രീം കോടതി നിര്‍ദ്ദേശിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ കാര്യക്ഷമമാക്കാത്തതിനെതിരെ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടിസ്. പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചത്. 2023ൽ സുപ്രീം കോടതി ആവശ്യപ്പെട്ടതനുസരിച്ച് പോര്‍ട്ടല്‍ സ്ഥാപിച്ചെങ്കിലും ഇത് ഇപ്പോഴും കാര്യക്ഷമമല്ലെന്നും എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഓണ്‍ലൈനായി ഫീസ് അടയ്ക്കാനുള്ള പ്രശ്‌നങ്ങൾ  പരിഹരിക്കണമെന്നും നടപടിക്രമങ്ങള്‍ ആയാസരഹിതമാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. തുടർന്ന് ചീഫ് ജസ്ററീസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരുട ബെഞ്ച് നോട്ടിസ് അയയ്ക്കാൻ ഉത്തരവിടുകയായിരുന്നു.

പ്രവാസികള്‍ക്കു നാട്ടിലെത്തി വിവരാവകാശ അപേക്ഷ നല്‍കേണ്ട സാഹചര്യം ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെൽ ഗ്ലോബല്‍ പ്രസിഡന്റ് ജോസ് ഏബ്രഹാം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് മൂന്നു മാസത്തിനകം വിവരാവകാശ പോര്‍ട്ടൽ സ്ഥാപിക്കണമെന്നു സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. 2023 ജൂണില്‍ പോര്‍ട്ടല്‍ സ്ഥാപിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചെങ്കിലും പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമല്ല. മിക്ക വകുപ്പുകളെയും പോര്‍ട്ടലിൽ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല, പ്രവാസികള്‍ക്ക് ഉപയോഗിക്കത്തക്ക വിധത്തിലുമല്ല പോര്‍ട്ടല്‍ നിർമ്മിച്ചിരിക്കുന്നതെന്ന ആക്ഷേപം നിലനിൽക്കുകയും ചെയ്യുന്നു.

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...