കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ സൗജന്യ ഡയാലിസിസ് കേന്ദ്രം പൂട്ടാൻ ഹൈക്കോടതി ഉത്തരവ്

Date:

കൊച്ചി: തൃശൂരിൽ സൗജന്യ ഡയാലിസ് കേന്ദ്രം തുറന്ന കൊച്ചിൻ ദേവസ്വം ബോർഡിൻ്റ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഡയാലിസിസ് കേന്ദ്രത്തിൻ്റെ നിർമ്മാണത്തിനായി ദേവസ്വം പൊതുഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ വകയിരുത്തിയ ഉത്തരവും കോടതി റദ്ദാക്കിയിട്ടുണ്ട്. ശ്രീകുമാർ എന്ന ഭക്തൻ നൽകിയ ഹർജിയെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിൻ്റെ ഉത്തരവ്.

73-ാം വാർഷികത്തോടനുബന്ധിച്ച് 2023 നവംബർ 15നായിരുന്നു ഡയാലിസിസ് സെന്റർ ആരംഭിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. കിഡ്നി രോഗമനുഭവിക്കുന്ന സാധുക്കളായവരെ സഹായിക്കാനായായിരുന്നു നടപടി. ഇതിനുള്ള പണം സംഭാവനയായും സ്പോൺസർഷിപ് മുഖേനയും കണ്ടെത്താനും തീരുമാനമുണ്ടായി. ദേവസ്വം പൊതുഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ഉപയോഗിച്ച് ഡയാലിസിസ് കേന്ദ്രം തുറക്കുകയും ഈ തുക സംഭാവനകളും സ്പോൺസർഷിപ്പുമായി തിരിച്ചടയ്ക്കാനും തീരുമാനിച്ചു. തൃശൂരിൽ ഉപയോഗിക്കാതെ കിടന്ന ദേവസ്വം ക്വാർട്ടേഴ്സുകളിലൊന്ന് പുതുക്കിപ്പണിതാണ് ഡയാലിസിസ് കേന്ദ്രം ആരംഭിച്ചത്. ഇതാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

ഡയാലിസിസ് കേന്ദ്രത്തിനു വേണ്ടി എറണാകുളം റോട്ടറി ക്ലബ് ഒരു ഡയാലിസിസ് മെഷീൻ ഇവിടേക്ക് സംഭാവന ചെയ്തിരുന്നു. തൃശൂരിലെ ദയ ആശുപത്രി ഡയാലിസിസ് സെന്റർ നടത്താമെന്നും അറിയിച്ചിരുന്നു. സത്യസായി ഓർഫനേജ് ട്രസ്റ്റ് തങ്ങളുടെ സേവനം ഇവിടേക്ക് വാഗ്ദാനം ചെയ്യുകയും ബോർഡ് ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ 40 ലക്ഷം രൂപ ഇത്തരത്തിൽ വകയിരുത്താൻ ബോർഡിന് അധികാരമില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ബോർഡ് നിലവിൽ വന്ന ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ടിലെ വ്യവസ്ഥകൾ ഇതിന് അനുവദിക്കുന്നില്ലെന്നും 20 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവഴിക്കണമെങ്കിൽ കോടതിയുടെ അനുമതി തേടിയിരിക്കണമെന്ന ഉത്തരവ് പാലിക്കപ്പെട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...