എം എം ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിനെച്ചൊല്ലി പെൺമക്കൾ സമർപ്പിച്ച റിവ്യൂ ഹർജി ഹൈക്കോടതി തള്ളി

Date:

കൊച്ചി : അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ പഠനത്തിന്  വിട്ടു നൽകിയതിനെതിരെ  പെൺമക്കൾ സമർപ്പിച്ച റിവ്യൂ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സുപ്രീം കോടതിയും ആവശ്യം നിരാകരിച്ചിരുന്നു.

സുപ്രീം കോടതി ഉത്തരവിന് ശേഷം  തങ്ങൾക്ക് ലഭിച്ച ചില വീഡിയോ തെളിവുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺമക്കളായ ആശാ ലോറൻസും സുജാതയും ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ റിവ്യൂപെറ്റീഷൻ നൽകിയത്. എന്നാൽ ഹർജിയിൽ നേരത്തെ തന്നെ അപ്പീൽ പോയിരുന്നതിനാൽ  റിവ്യൂ പെറ്റീഷന് പ്രസക്തിയില്ലെന്ന് വിലയിരുത്തിയാണ് ഹർജി നിരസിച്ചത്.  എം എം ലോറൻസിന്റെ മൃതദേഹം നിലവിൽ കളമശ്ശേരി മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗത്തിൻ്റെ കൈവശമാണുള്ളത്.

Share post:

Popular

More like this
Related

മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാൻ നീക്കം ; സിബിഐ, ഇഡി ഉദ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക്

ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം ബെല്‍ജിയത്തില്‍ അറസ്റ്റിലായ പഞ്ചാബ് നാഷണല്‍ ബാങ്ക്...

പി വിജയനെതിരെ വ്യാജ മൊഴി ; എഡിജിപി എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ ശുപാർശ ചെയ്ത് ഡിജിപി

തിരുവനന്തപുരം : എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് ഡിജിപിയുടെ ശുപാര്‍ശ....

ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി

മുംബൈ : ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈയിലെ...