വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി ; തപാൽ വകുപ്പിൻ്റെ കേസ് റദ്ദാക്കി, വിധി പല കേസുകൾക്കും നിർണ്ണായകമാകും

Date:

കൊച്ചി: വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് വ്യക്തമാക്കി വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന ബോർഡിൻ്റെ പരാതിയിൽ കോഴിക്കോട്ടെ രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാർക്കെതിരെ 2017-ലാണ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി കേസ് എടുത്തത്. ഈ നടപടി ചോദ്യം ചെയ്താണ് പോസ്റ്റ് ഓഫീസ് ജീവനക്കാർ ഹൈക്കോടതിയിലെത്തിയത്.

2013-ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ ബോർഡ് നടപടി സ്വീകരിച്ചത്. എന്നാൽ, നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ നിയമഭേദഗതിക്കു മുമ്പ് കൈവശം വെച്ച ഭൂമിയുടെ പേരിൽ ക്രിമിനൽ നടപടി സാധ്യമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. തപാൽ വകുപ്പിന് വേണ്ടി കേന്ദ്രസർക്കാർ അഭിഭാഷകനായ സുവിൻ ആർ മേനോനാണ് ഹാജരായത്.

മുനമ്പം, ചാവക്കാട്, വയനാട് മേഖലകളിൽ വഖഫ് ബോർഡ് ഭൂമിയുമായി ബന്ധപ്പെട്ട ഉയർന്ന് വന്ന വിവാദങ്ങളിൽ ഹൈക്കോടതിയുടെ ഈ ഉത്തരവ് ഏറെ നിർണ്ണായകമാകും.

Share post:

Popular

More like this
Related

കോളറ : ആലപ്പുഴയിൽ ചികിത്സയിലായിരുന്ന 48കാരൻ മരിച്ചു

ആലപ്പുഴ : കോളറ സ്ഥിരീകരിച്ച് ചികിത്സയില്‍ ആയിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു....

ലോറിയില്‍ സ്കൂട്ടറിടിച്ച്‌ 3 യുവാക്കൾക്ക് ദാരുണാന്ത്യം ; രക്ഷാപ്രവർത്തനെത്തിയ യുവാവ് മറ്റൊരു അപകടത്തിലും മരിച്ചു

തിരുവനന്തപുരം: ബാലരാമപുരം മടവൂർപ്പാറയിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ സ്കൂട്ടറിടിച്ച് മൂന്നു യുവാക്കൾ...

താലിബാൻ വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുതാഖി -എസ്. ജയശങ്കർ ചർച്ച ; ദൃഢമായ സഹകരണത്തിലേക്കുള്ള പാത

ന്യൂഡല്‍ഹി: താലിബാൻ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ചര്‍ച്ച നടത്തി ഇന്ത്യൻ...