ഹിൻഡൻബർഗ് വിടാൻ ഭാവമില്ല ; നിക്ഷേപവിവരം പുറത്തുവിടാൻ സെബി മേധാവിയോട് വെല്ലുവിളി

Date:

[ Photo Credit : PTI ]

ന്യൂഡൽഹി : ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ മേധാവി മാധബി ബുച്ചിനെതിരായ ആരോപണങ്ങൾ അവർ തള്ളിക്കളയുമ്പോഴും  അതേ നാണയത്തിൽ വെല്ലുവിളിച്ച് ഹിൻഡൻബർഗ് റിസർച്ച്. ഇന്ത്യയിലും പുറത്തുമുള്ള മാധബിയുടെ നിക്ഷേപ വിവരങ്ങൾ പുറത്തുവിടുമോ എന്നാണ് ചോദ്യം. ഒപ്പം, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടു മൊറീഷ്യസിലും ബെർമുഡയിലുമുള്ള 2 ഫണ്ടുകളിൽ നിക്ഷേപമുണ്ടെന്നു മാധബി പരസ്യമായി സ്ഥിരീകരിച്ചെന്ന്  യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലർ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച്  .   പുതിയ ആരോപണവും ഉന്നയിക്കുന്നു.

‘‘ഗൗതം അദാനിയുടെ മൂത്ത സഹോദരനായ വിനോദ് അദാനിയുടെ പണത്തിനൊപ്പം ബെർമുഡ/മൗറീഷ്യസ് ഫണ്ട് ഘടനയിലെ നിക്ഷേപത്തെപ്പറ്റി പരസ്യമായി സ്ഥിരീകരിക്കുന്നതാണു മാധബിയുടെ പ്രതികരണം. അദാനി ഡയറക്ടറായിരുന്ന തന്റെ ഭർത്താവിന്റെ ബാല്യകാല സുഹൃത്താണു ഫണ്ട് നടത്തിയതെന്നും അവർ സ്ഥിരീകരിച്ചു’’– ഹിൻഡൻബർഗ് ‘എക്സി’ൽ അഭിപ്രായപ്പെട്ടു.

‘‘2017ൽ സെബിയിലെ നിയമനത്തിനുശേഷം മാധബിയുടെ 2 കൺസൽട്ടിങ് കമ്പനികളും ഉടനെ പ്രവർത്തനരഹിതമായി. 2019 മുതൽ ഈ കമ്പനികളിൽ ഭർത്താവ് ചുമതലയേറ്റെന്നാണു അവകാശവാദം. എന്നാൽ, 2024 മാർച്ച് 31 വരെ അഗോറ അഡ്വൈസറി ലിമിറ്റഡിന്റെ (ഇന്ത്യ) 99 ശതമാനം ഉടമസ്ഥതയും മാധബിയുടേതാണ്. അഗോറ പാർട്നേഴ്സ് സിംഗപ്പൂരിന്റെ 100 ശതമാനം ഓഹരികളും 2022 മാർച്ച് 16 വരെ മാധബിയുടെ പേരിലായിരുന്നു. സെബി ചെയർപഴ്‌സനായി‌ നിയമിതയായി രണ്ടാഴ്ചയ്ക്കു ശേഷമാണ് ഓഹരികൾ ഭർത്താവിന്റെ പേരിലേക്കു മാറ്റിയത്.

സിംഗപ്പൂരിലെ കൺസൾട്ടിങ് സ്ഥാപനം വരുമാനമോ ലാഭമോ പോലുള്ള സാമ്പത്തിക കാര്യങ്ങൾ പരസ്യമായി റിപ്പോർട്ട് ചെയ്യുന്നില്ല. മാധബി സെബിയിൽ ഉണ്ടായിരുന്ന സമയത്ത് ഈ സ്ഥാപനം എത്ര പണം സമ്പാദിച്ചുവെന്ന് അതിനാൽ അറിയാനാവില്ല. സെബിയുടെ മുഴുവൻ സമയ അംഗമായി സേവനമനുഷ്ഠിക്കുമ്പോൾ ഭർത്താവിന്റെ പേരിൽ ബിസിനസ് ചെയ്യാൻ മാധബി സ്വകാര്യ ഇമെയിൽ ഉപയോഗിച്ചു. പൂർണ്ണ സുതാര്യതയ്ക്കുള്ള പ്രതിബദ്ധത വാഗ്ദാനം ചെയ്യുന്ന മാധബി, സിംഗപ്പൂരിലെയും ഇന്ത്യയിലെയും കൺസൾട്ടിങ് സ്ഥാപനങ്ങളിലെയോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ഉള്ള ക്ലയന്റുകളുടെ മുഴുവൻ പട്ടികയും ഇടപെടലുകളുടെ വിശദാംശങ്ങളും പരസ്യമാക്കുമോ? സുതാര്യവും പൊതുവുമായ അന്വേഷണത്തിനു തയാറാകുമോ?’’– ഹിൻഡൻബർഗ് ചോദിച്ചു.

അദാനിക്കെതിരെ സെബി കാര്യമായ അന്വേഷണം നടത്താതിരുന്നത് അതിന്റെ മേധാവിക്ക് ഇതേ വിദേശ കടലാസ് സ്ഥാപനങ്ങളിലുള്ള നിക്ഷേപമാണെന്നാണു ഹിൻഡൻബർഗ് റിപ്പോർട്ടിലെ പ്രധാന ആരോപണം. കൃത്യമായ അന്വേഷണം നടത്തണമെന്നുണ്ടായിരുന്നെങ്കിൽ സെബി അധ്യക്ഷ സ്വന്തം മുഖത്തിനു നേരെ കണ്ണാടി പിടിച്ചാൽ മതിയായിരുന്നു എന്ന ഗുരുതര പരാമർശവുമുണ്ട്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) നിയന്ത്രണപരിധിയിൽ ഇന്ത്യയിൽ തന്നെ ഒട്ടേറെ നിക്ഷേപ അവസരങ്ങളുള്ളപ്പോൾ, നാമമാത്രമായ ആസ്തികളുള്ള ഇത്തരം വിദേശഫണ്ടുകളിലാണ് സെബി മേധാവിയും ഭർത്താവും നിക്ഷേപം നടത്തിയതെന്നും ഹിൻഡൻബർഗ് പറയുന്നു.

മാധബി ബുച്ചും അവരുടെ ഭർത്താവ് ധവൽ ബുച്ചും ആദ്യമായി ഐപിഇ പ്ലസ് ഫണ്ട് 1-ൽ തങ്ങളുടെ അക്കൗണ്ട് ആരംഭിച്ചത് 2015 ജൂൺ 5-ന് സിംഗപ്പൂരിലാണെന്നാണ് വിസിൽബ്ലോവർ രേഖകൾ. IIFL-ലെ ഒരു പ്രിൻസിപ്പൽ ഒപ്പിട്ട ഫണ്ടുകളുടെ പ്രഖ്യാപനത്തിൽ നിക്ഷേപത്തിൻ്റെ ഉറവിടം ‘ശമ്പളം’ ആണെന്നും ദമ്പതികളുടെ ആസ്തി 10 മില്യൺ ഡോളറാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....