ന്യായ് സംഹിതയിലെ ഹിന്ദി, സംസ്കൃതം: മനസ്സിലാക്കാൻ സമയമെടുക്കുമെന്ന് ഹൈക്കോടതി

Date:

കൊച്ചി: ന്യായ് സംഹിത തുടങ്ങിയ
പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി, സംസ്കൃത ഭാഷയിൽ നൽകിയ പേരുകളുമായി പൊരുത്തപ്പെടാൻ സമയമെടുക്കുമെന്ന് ഹൈക്കോടതി. ഇത്തരത്തിൽ പേര് നൽകുന്നത് ചെറിയ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. മാറിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് തങ്ങളും പഠിക്കുകയാണെന്നും ജുഡീഷ്യൽ അക്കാദമിയിൽ നടക്കുന്ന ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി, സംസ്കൃത ഭാഷയിലുള്ള പേരുകൾ നൽകിയത് ചോദ്യംചെയ്ത് ഹൈകോടതി അഭിഭാഷകനായ പി.വി. ജീവേഷ് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ പരാമർശമുണ്ടായത്. ഹരജി ജൂലൈ 29ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

തെരഞ്ഞെടുക്കപ്പെട്ട 540 ജനപ്രതിനിധികളടങ്ങിയ പാർലമെന്റ് പാസ്സാക്കിയ നിയമത്തിൽ കോടതിക്ക് എങ്ങനെ ഇടപെടാനാകുമെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഇന്ത്യയിലെ 41 ശതമാനം ജനങ്ങൾ മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. നിയമത്തിന്റെ പേരുകൾ ഇംഗ്ലീഷ് ഭാഷയിലാകണമെന്നും ഹരജിയിൽ പറയുന്നു. 

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...