ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസ്:  ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണൂര്‍ പുറത്തിറങ്ങാത്തതിൽ വിശദീകരണം തേടി ഹൈക്കോടതി

Date:

കൊച്ചി : നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം നൽകിയിട്ടും ജയിലിൽനിന്നു  പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂരിൻ്റെ കാര്യത്തിൽ വിശദീകരണം തേടി ഹൈക്കോടതി. പ്രതിഭാഗം അഭിഭാഷകരോട് ഇക്കാര്യത്തിൽ വിശദീകരണം നൽകാനും ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. ബോബി ഇന്നു രാവിലെ കാക്കനാട് ജില്ലാ ജയിലിൽനിന്ന് പുറത്തിറങ്ങാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ.

ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിക്കുകയും ഉച്ചകഴിഞ്ഞ് 3.30ന് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യ ഉത്തരവ് ജയിലിൽ എത്തിച്ചെങ്കിലും ബോബി പുറത്തിറങ്ങിയില്ല. നടപടിക്രമങ്ങൾ നീണ്ടു പോയതിനാൽ പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് നീട്ടുകയായിരുന്നു എന്നാണ് വിശദീകരണം.

ജാമ്യം ലഭിച്ചിട്ടും സാങ്കേതിക പ്രശ്നങ്ങൾ മൂലം പുറത്തിറങ്ങാൻ കഴിയാത്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബോബിയും ജയിലിൽ നിന്ന് പുറത്തിറങ്ങാത്തതെന്ന തരത്തിൽ പത്രവാർത്തകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഹൈക്കോടതി വിശദീകരണം തേടിയതിന് പിന്നാലെ ബോബിയുടെ അഭിഭാഷകർ റിലീസ് ഉത്തരവുമായി ജയിലിൽ എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് മുൻപ് തന്നെ ബോബിയെ ഇറക്കിക്കൊണ്ടുപോകുമെന്നാണ്  കരുതുന്നത്. എന്നാൽ ഹൈക്കോടതി ഇക്കാര്യത്തിൽ എന്ത് നടപടിയിലേക്ക് നീങ്ങുമെന്നത് ആകാംക്ഷയോടെയാണ് നിയമജ്ഞർ വീക്ഷിക്കുന്നത്.

ഹണി റോസിന്റെ പരാതിയിൽ ഈ മാസം എട്ടിനാണ് ബോബി ചെമ്മണൂരിനെ  വയനാട്ടിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. അന്നു വൈകിട്ട് കൊച്ചിയിലെത്തിച്ച ബോബി ചെമ്മണൂരിനെ പിറ്റേന്ന് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...