ഹരിയാനയിലും ജമ്മു കശ്മീരിലും കേവല ഭൂരിപക്ഷം മറികടന്ന് കോൺഗ്രസ്സും ഇന്ത്യാ മുന്നണിയും; ദില്ലി എഐസിസി ആസ്ഥാനത്ത് ലഡ്ഡു വിതരണം, ആഹ്ളാദ നൃത്തം

Date:

ന്യൂഡൽഹി : :ഹരിയാന – ജമ്മുകാശ്മീൻ നിയമസഭ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ്സിന് അനുകൂലം. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഫല സൂചനകള്‍ വരുമ്പോഴേക്കും വിജയം ഉറപ്പിച്ച് കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും. ഫല സൂചനകള്‍ പ്രകാരം ഹരിയാനയിൽ കോണ്‍ഗ്രസിന്‍റെ അപ്രമാദിത്യമാണ് തെളിയുന്നത്. ഹരിയാനയിലെ ലീഡ് നിലയിൽ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം മറികടന്നു. നിലവിൽ 74 സീറ്റുകളിലാണ് ഹരിയാനയിൽ കോണ്‍ഗ്രസ് മുന്നേറുന്നത്. ബിജെപി 11 സീറ്റുകളിലും മറ്റുള്ളവര്‍ അഞ്ച് സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു.

ജമ്മു കശ്മീരിലും കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഗ്രസ് സഖ്യം തേരോട്ടം കാണാം.. നിലവിൽ 43 സീറ്റുകളിൽ നാഷണല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യവും 26 സീറ്റുകളിൽ ബിജെപിയും പത്ത് സീറ്റിൽ മറ്റുള്ളവരും രണ്ട് സീറ്റിൽ പിഡിപിയുമാണ് മുന്നേറുന്നത്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഇന്ത്യാ മുന്നണി. രാവിലെ 9 മണിയുടെ ലീഡ് നില പ്രകാരം ജമ്മു കശ്മീരിലും കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ലീഡ് നില കേവലഭൂരിപക്ഷം മറികടന്നു.

ഹരിയാനയിൽ വിജയം ഉറപ്പിച്ച കോൺഗ്രസ് പ്രവർണകർ ദില്ലിയിലെയും ഹരിയാനയിലെയും കോൺഗ്രസ് ആസ്ഥാനത്ത് ആഹ്ലാദ പ്രകടനം തുടങ്ങി ക്കഴിഞ്ഞു.. എഐസിസി ആസ്ഥാനത്ത് ലഡ്ഡു വിതരണം െെയ്തും േേതാക്കൾക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ നൃത്തം ചവിട്ടുകയാണ്.. .

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...