വയനാട്ടില്‍ നൂറുവീടുകള്‍: സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിനെതിരേ തേജസ്വി സൂര്യ

Date:

ബെംഗളൂരു: ഉരുൾപെട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വയനാട് ജനതക്ക് കർണാടക നൂറുവീടുകൾ നിർമ്മിച്ചു നൽകുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിനെതിരേ ബി.ജെ.പി. എം.പി.യും യുവമോർച്ച ദേശീയ അദ്ധ്യക്ഷനുമായ തേജസ്വി സൂര്യ. സംസ്ഥാനത്തിന്റെ പണമുപയോഗിച്ച് രാഹുൽഗാന്ധിയുടെ ആഗ്രഹം സഫലമാക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമമെന്ന് തേജസ്വി സൂര്യ കുറ്റപ്പെടുത്തി. കോൺഗ്രസ് കർണാടകത്തെ എ.ടി.എമ്മാക്കി ചൂഷണംചെയ്യുകയാണെന്നും അദ്ദേഹം ‘എക്സി’ൽ വിമർശനമുന്നയിച്ചു

കർണാടകത്തിന്റെ മലയോരമേഖല പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് ദുരിതമനുഭവിക്കുമ്പോൾ സർക്കാർ സഹായിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘‘അതിന് സിദ്ധരാമയ്യ നടപടിയെടുക്കുമോ. കന്നഡിഗരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ മുഖ്യമന്ത്രിക്കു കഴിയില്ലേ” -അദ്ദേഹം ചോദിച്ചു. പ്രളയം ബാധിച്ച ഉത്തരാഖണ്ഡ് പോലെയുള്ള മറ്റു സംസ്ഥാനങ്ങൾക്ക് സഹായം നൽകാൻ സിദ്ധരാമയ്യ തയ്യാറാകുമോയെന്നും ചോദിച്ചു. സംസ്ഥാനത്തിന്റെ പണം യജമാനന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് സിദ്ധരാമയ്യ മറുപടിനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share post:

Popular

More like this
Related

അദ്ധ്യാപകര്‍ക്കെതിരെ വിദ്യാർത്ഥിയുടെ ഭീഷണി : പൊതുവിദ്യാഭ്യാസ ഡയറക്റോട് റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി

പാലക്കാട് : പാലക്കാട് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍...

മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു ; നിതീഷ് കുമാറിൻ്റെ നീക്കത്തിൽ ഞെട്ടി ബിജെപി

ന്യൂഡൽഹി : മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു. എൻ...

ക്യാപ്സ്യൂളിൽ മൊട്ടു സൂചി; വ്യാജ പരാതിയിൽ ഗൂഢാലോചനയെന്ന് ആരോഗ്യവകുപ്പ്, ഡിജിപിക്ക് പരാതി നൽകി

:തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി...