‘വൈഭവിനെക്കുറിച്ചുള്ള ചർച്ചകൾ നിയന്ത്രിക്കാൻ എനിക്ക് സാധിക്കില്ല, പക്ഷേ അവന് അമിത ശ്രദ്ധ നൽകി സമ്മർദ്ദത്തിലാക്കില്ല’ : രാഹുൽ ദ്രാവിഡ്

Date:

ജയ്പൂർ : പതിനാല് വയസ്സിൽ ഐപിഎലിൽ അരങ്ങേറ്റം കുറിച്ച് സെഞ്ചറി നേടിയ പ്രായം കുറഞ്ഞ താരമെന്ന് ബഹുമതിക്ക് അർഹനായ  വൈഭവ് സൂര്യവംശിക്ക് അമിതമായ ശ്രദ്ധ നൽകി സമ്മർദത്തിലാക്കില്ലെന്ന് രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡ്. മാധ്യമസമ്മേളനത്തിലെ ചോദ്യങ്ങളിൽ പ്രതികരിക്കുകയായിരുന്നു ദ്രാവിഡ്.

‘‘എല്ലാവർക്കും അറിയേണ്ടത് വൈഭവിനെക്കുറിച്ചാണ്. അവനു ചുറ്റും മറ്റൊരു ലോകം തന്നെ രൂപപ്പെട്ടുകഴിഞ്ഞു. വൈഭവിനെക്കുറിച്ചാണ് ക്രിക്കറ്റ് ലോകം സംസാരിക്കുന്നത്. അതൊന്നും നിയന്ത്രിക്കാൻ എനിക്കു സാധിക്കില്ല. പക്ഷേ, അവന് അമിതമായ ശ്രദ്ധ നൽകി സമ്മർദത്തിലാക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല.’’ – ദ്രാവിഡ് പറഞ്ഞു.

വൈഭവിന് വേണ്ട എല്ലാ പിന്തുണയും മാർഗ്ഗനിർദ്ദേശവും ഞങ്ങൾ ഉറപ്പുവരുത്തും. യാതൊരു സമ്മർദവും ഇല്ലാതെ തുടർന്നും ആത്മവിശ്വാസത്തോടെ കളിക്കാൻ അവന് അവസരമൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’– ദ്രാവിഡ് വ്യക്തമാക്കി.

Share post:

Popular

More like this
Related

യാത്രക്കിടെ വണ്ടി നിർത്തി നിസ്കരിച്ചു ; കർണ്ണാടക ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

ഹാവേരി : യാത്രക്കിടെ നിസ്കരിക്കാൻ വേണ്ടി വാഹനം നിർത്തി യാത്ര വൈകിപ്പിച്ചെന്ന്...

11 വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അദ്ധ്യാപിക അറസ്റ്റിൽ

സൂറത്ത് : സൂറത്തിൽ 11 വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന്...

പഹൽഗാം തീവ്രവാദികൾ ഇപ്പോഴും കശ്മീരിൽ തമ്പടിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി എൻഐഎ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് നേതൃത്വം കൊടുത്ത തീവ്രവാദികൾ സംഭവം നടന്ന് ഒരാഴ്ച...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം : തിരുവനന്തപുരത്ത് രണ്ട് ദിവസം ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ രണ്ടുദിവസം ഗതാഗത...