മതാടിസ്ഥാനത്തിൽ വാട്സ്ആപ്പും മേലുദ്യോഗസ്ഥനെതിരെ അധിക്ഷേപവും ; ഐഎഎസ് ഉദ്യാഗസ്ഥരായ കെ ഗോപാലകൃഷ്ണനും എൻ പ്രശാന്തിനും സസ്പെൻഷൻ

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംസ്ഥാന സർക്കാരിനെയും ഭരണസംവിധാനത്തെയും പ്രതിസന്ധിയിലാക്കിയ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയാണ് സംസ്ഥാന സർക്കാരിൻ്റെ കടുത്ത നടപടി.

മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പ് നിർമ്മിച്ച വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനും അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകനെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനുമാണ് സസ്പെൻഷൻ. ഇരുവർക്കുമെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം സമർപ്പിച്ച രണ്ട് വ്യത്യസ്ത റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.

ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെക്കുറിച്ച് ഗോപാലകൃഷ്ണൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ഉചിത നടപടി സ്വീകരിക്കണമെന്നുമായിരുന്നു റിപ്പോർട്ടിലെ ശുപാർശ. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണു ചീഫ് സെക്രട്ടറിക്കു ഗോപാലകൃഷ്ണൻ നൽകിയ വിശദീകരണം. ഗോപാലകൃഷ്ണൻ്റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചതോടെ ഈ വാദം പൊളിഞ്ഞു. ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി നൽകിയ വിശദമായ റിപ്പോർട്ടും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

സർവ്വീസ് ചട്ടങ്ങളുടെ ലംഘനം നടത്തിയെന്നതാണ് എൻ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ. സമൂഹമാധ്യമത്തിലൂടെ അഡിഷനൽ ചീഫ് സെക്രട്ടറിയെ തുടർച്ചയായി മോശമായ ഭാഷയിൽ അധിക്ഷേപിച്ച പ്രശാന്തിനോട് ഇനി വിശദീകരണം ചോദിക്കേണ്ട എന്ന നിലപാടും ചീഫ് സെക്രട്ടറി സ്വീകരിച്ചിരുന്നു. പ്രശാന്തിനെ കുറിച്ച് പരാതി നിലനിൽക്കെ തന്നെ എ.ജയതിലകിനെ വിമർശിച്ചും അധിക്ഷേപിച്ചും തുടർന്നും സമൂഹമാധ്യമത്തിൽ പ്രശാന്ത് കുറിപ്പിട്ടിരുന്നു. ഉദ്യോഗസ്ഥരെ തന്നിഷ്ടം പോലെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്നും റവന്യൂ മന്ത്രി കെ.രാജനും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....