ഐസിസി ടെസ്റ്റ് റാങ്കിങ്ങ്: ആദ്യ പത്തിൽ രോഹിത്തും കോഹ്‌ലിക്കും ജയ്‌സ്വാളും, ബൗളര്‍മാരില്‍ അശ്വിന്‍ ഒന്നാമത്

Date:

ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ രോഹിത്തിനും കോഹ്‌ലിക്കുമൊപ്പം ആദ്യ പത്തില്‍ ജയ്‌സ്വാള്‍ ഏഴാം സ്ഥാനക്കാരനായി ഇടം പിടിച്ചു. പട്ടികയില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കോഹ്‌ലി എട്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആറാം സ്ഥാനത്തേക്ക് മാറി.

മാഞ്ചസ്റ്ററില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മറ്റൊരു ഇംഗ്ലണ്ട് താരമായ ഹാരി ബ്രൂക്ക് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി.

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് ഒന്നാം സ്ഥാനത്ത്.ജസ്പ്രിത്‌ ബുംറ മൂന്നാം സ്ഥാനത്തും. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജയും അശ്വിനുമാണ് ആദ്യ രണ്ട് സ്ഥാനത്ത്. അക്ഷര്‍ പട്ടേല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്

Share post:

Popular

More like this
Related

ഇന്ത്യൻ വ്യോമാക്രമണത്തിൽ പാക് വ്യോമസേന ചീഫ് ടെക്‌നീഷ്യൻ ഉൾപ്പെടെ 11 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ

ഇസ്ലാബാബാദ് : ഇന്ത്യൻ ആക്രമണങ്ങളിൽ 11 സൈനികരും 40 സാധാരണക്കാരും കൊല്ലപ്പെട്ടതായി...

നന്തന്‍കോട് കൂട്ടക്കൊലക്കേസിൽ 8 വർഷത്തിന് ശേഷം വിധി ;  കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക്‌ ജീവപര്യന്തം

തിരുവനന്തപുരം: നന്തന്‍കോട് ഒരേ കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍...

ട്രംപിൻ്റെ വ്യാപാര ഭീഷണി: പ്രധാനമന്ത്രിക്ക് മൗനം; വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്...