ഐസിസി വനിതാ ട്വൻ്റി20 ലോകകപ്പ് ഇലവനായി ; ഇന്ത്യൻ ടീമിൽ നിന്ന് ഒരേയൊരു താരം മാത്രം

Date:

(ഫോട്ടോ – ഐസിസി / X)

ദുബായ്: വനിതാ ട്വൻ്റി20 ലോകകപ്പ് കൊടിയിറങ്ങിയതിന് പിന്നാലെ പതിവ് പോലെ ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്ത് ഐസിസി. 11 അംഗ ടീമില്‍ ഇന്ത്യൻ ടീമിൽ നിന്ന് ഒരേയൊരു താരം മാത്രമാണ് ഇടം കണ്ടെത്തിത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗർ. ലോകകപ്പിലെ നാലു മത്സരങ്ങളിൽ നിന്നായി ഹര്‍മന്‍പ്രീത് 150 റണ്‍സടിച്ചിരുന്നു.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പുയർത്തിയ ന്യൂസിലൻ്റ് ടീം അംഗവും കളിയിലെ താരവുമായ അമേലിയ കെർ ഐസിസി ലോകകപ്പ് ടീമിലുണ്ട്. ടൂര്‍ണമെന്‍റിലാകെ 15 വിക്കറ്റ് വീഴ്ത്തിയ അമേലിയ കെര്‍ 135 റണ്‍സും നേടി ഓള്‍ റൗണ്ട് മികവ് തെളിയിച്ച താരമായിരുന്നു. റോസ്മേരി മെയ്റാണ് ലോകകപ്പ് ടീമിലെത്തിയ മറ്റൊരു കിവീസ് താരം. ടൂര്‍ണമെന്‍റിലാകെ 10 വിക്കറ്റാണ് റോസ്മേരി വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ലോറ വോള്‍വാര്‍ഡ്, തസ്മിന്‍ ബ്രിട്സ് എന്നിവരും ലോകകപ്പ് ടീമിൽ ഇടം കണ്ടു. ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗാര്‍ സുല്‍ത്താനയും ടീമിലെത്തി.

ഐസിസി വനിതാ ട്വൻ്റി20 ലോകകപ്പ് ടൂർണമെൻന്‍റിന്‍റെ ടീം: ലോറ വോള്‍വാര്‍ഡ്, തസ്നിം ബ്രിട്ട്സ്, ഡാനി വ്യാറ്റ്-ഹോഡ്ജ്, അമേലിയ കെർ, ഹർമൻപ്രീത് കൗർ, ഡിയാന്ദ്ര ഡോട്ടിൻ, നിഗർ സുൽത്താന, അഫി ഫ്ലെച്ചർ, റോസ്മേരി മെയ്ർ, മേഗൻ ഷട്ട്, നോങ്കുലുലെക്കോ. 12-ാം താരമായി ഈഡൻ കാർസണും ടീമിൽ ഇടം ഉറപ്പിച്ചു.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...