ടാർഗറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് ‘നായ’ ആക്കും ; കൊച്ചിയിൽ മാനേജ്മെൻ്റിൻ്റെ നടുക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

Date:

കൊച്ചി : കൊച്ചിയിൽ തൊഴിലിടങ്ങളിലെ ഞെട്ടിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്. ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ ബെൽറ്റ് കെട്ടി ‘നായ’യാക്കും’. നിലത്ത് പഴം ചവച്ച് തുപ്പിയിട്ട് നാവ് കൊണ്ട് എടുക്കാനായി നിർബന്ധിക്കും.  ഹിന്ദുസ്ഥാൻ പവർ ലിമിറ്റഡ് എന്ന സ്ഥാപനം ഇങ്ങനെയൊക്കെയാണ് അവരുടെ ജോലിക്കാരോട കാണിക്കുന്ന മനുഷ്യത്വഹീനമായ ക്രൂരതകൾ. 

വീടുകളിൽ പാത്രങ്ങളും മറ്റും വിൽക്കാൻ അയയ്ക്കുന്ന ജോലിക്കാരെയാണ് ഇത്തരത്തിൽ ദിവസവും ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ ഉപദ്രവിക്കുന്നത്. സ്ഥാപന ഉടമ ഉബൈദിന്റെ പേരിലാണ് പരാതി ഈ സ്ഥാപനത്തിൽ ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ തൊഴിലാളികളെ അടിവസ്ത്രത്തിൽ നിർത്തുകയും അസഭ്യം പറയുന്നതും പതിവാണെന്ന് പരാതിക്കാരൻ പറയുന്നു. ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ടാർഗറ്റ് ഇല്ലെന്നാണ് ആദ്യം പറയുക എന്നാൽ വൈകാതെ ഉടമകൾ അത് തലയിൽ വെച്ച് കെട്ടുമെന്ന് സ്ഥാപനത്തിൽ ജോലിചെയ്തിരുന്നയാളുടെ വാക്കുകൾ. 

ഒരു ദിവസം 2000 രൂപയ്ക്ക് താഴെയാണ് വില്പനയെങ്കിൽ അതിനനുസരിച്ച് അവർ ശിക്ഷകൾ തരുന്നതാണ് പതിവ്. ദിവസം ഒരു കച്ചവടവും കിട്ടാത്തവരാണെങ്കിൽ അവരെ രാത്രിയിൽ വിളിച്ചുവരുത്തി നനഞ്ഞ തോർത്ത് കൊണ്ട് ശരീരം മുഴുവൻ അടിക്കുകയും അസഭ്യം പറയുകയും ചെയ്യും. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ ജോലിചെയ്യുന്നത്. പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പെരുമ്പാവൂർ പോ 1ലീസ് സ്റ്റേഷനിൽ നേരത്തെ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും മാറ്റം ഉണ്ടായില്ലെന്ന് മുൻ ജീവനക്കാരൻ പറയുന്നു.

ജീവനക്കാരെ ക്രൂരമായ തൊഴിൽപീഡനത്തിന് ഇരയാക്കിയ സ്ഥാപന ഉടമയ്ക്കെതിരേ നേരത്തെയും പരാതികൾ ലഭിച്ചിരുന്നതായി റിപ്പോർട്ട്. വനിതാ ജീവനക്കാരെ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു നേരത്തെ ഉയർന്നിരുന്ന പരാതി. ഈ കേസിൽ കെല്‍ട്ര എന്ന മാര്‍ക്കറ്റിങ് സ്ഥാപനത്തിന്‍റെ ഉടമ വയനാട് സ്വദേശി ഹുബൈല്‍ മുന്‍പ് പെരുമ്പാവൂർ പോലീസിൻ്റെ പിടിയിലായിരുന്നു.

ജോലിക്കാരായ പെണ്‍കുട്ടികളെ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാക്കിയെന്നായിരുന്നു പരാതി. വീടുകൾതോറും കയറിയിറങ്ങി വിവിധ സാധനങ്ങൾ വിൽപന നടത്തുകയായിരുന്നു ജീവനക്കാരുടെ ജോലി. പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലേക്ക് രാത്രി ചെല്ലുന്ന ഹുബൈല്‍ പേഴ്‌സണല്‍ അസെസ്‌മെന്റ് എന്ന പേരില്‍ അവരെ വിളിച്ചുവരുത്തി മോശമായി പെരുമാറിയിരുന്നെന്നാണ് പരാതി. സ്ഥാപനത്തില്‍ പുതിയതായി ജോലിക്കുചേര്‍ന്ന ഒരു യുവതി നല്‍കിയ പരാതിയിലാണ് മുൻപ് പെരുമ്പാവൂർ പോലീസ് ഹുബൈലിനെ അറസ്റ്റ് ചെയ്തത്.

Share post:

Popular

More like this
Related

യുപി സർവ്വകലാശാല പരീക്ഷക്ക് ആർഎസ്എസിനെയും തീവ്രവാദ ഗ്രൂപ്പുകളെയും ബന്ധിപ്പിച്ച് ചോദ്യം ; വിവാദം, പ്രതിഷേധം

മീററ്റ് : ഉത്തർപ്രദേശ് സർക്കാരിന് കീഴിലുള്ള ചൗധരി ചരൺ സിംഗ് സർവ്വകലാശാല പരീക്ഷക്ക്...

പള്ളി സ്വത്തുക്കളെക്കുറിച്ചുള്ള ആർഎസ്എസ് മുഖപത്രത്തിലെ ലേഖനം; യഥാർത്ഥ മാനസികാവസ്ഥ പുറത്തായെന്ന് മുഖ്യമന്ത്രി

തിരുവനതപുരം : രാജ്യത്ത് കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെക്കുറിച്ച് ആർ‌എസ്‌എസ് മുഖപത്രത്തിൽ...

കത്തോലിക്കാ സഭയുടെ ഭൂമിയെക്കുറിച്ചുള്ള ആർ എസ് എസ് ലേഖനത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി : വഖഫ് ബില്ലിനെച്ചൊല്ലിയുള്ള  വിമർശനങ്ങൾക്കിടയിൽ രാജ്യത്തെ ഏറ്റവും വലിയ ഭൂവുടമ...

ഗോകുലം ചിട്ടി ഫണ്ട് ഓഫീസുകളിൽ നിന്ന് 1.5 കോടി രൂപ പിടിച്ചെടുത്ത് ഇഡി

ചെന്നൈ : തമിഴ്‌നാട്ടിലേയും കേരളത്തിലെയും ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി...