ന്യൂഡൽഹി : ഉന്നതകുലജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തിൽ ഉന്നമതി ഉണ്ടാകുമെന്ന്കേ ന്ദ്രമന്ത്രി സുരേഷ്ഗോപി. അത്തരം ജനാതിപത്യ മാറ്റങ്ങൾ ഉണ്ടാകണം. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പൽ നടത്തിയാൽ പോരാ. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ്. കേരളം നിലവിളിക്കുകയല്ല വേണ്ടത് കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കണം. ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ല. 2024 ജൂൺ വരെ ഈ ദുരന്തവും രാജ്യത്തെ മറ്റ് ദുരന്തവും ഒറ്റക്കെട്ടായിരുന്നു. ഇപ്പോൾ അതിലെ 2 ദുരന്തങ്ങൾ പരസ്പരം ഡൽഹിയിൽ അടിക്കുന്നു. 2047ൽ ഇന്ത്യ വികസിത രാജ്യമാക്കുമെന്നത് നടത്തിയിരിക്കും..ഇന്നലെ അവതരിപ്പിച്ച ബജറ്റ് അതിലേക്ക് ഉള്ളതാണ്..ചില പോരായ്മകൾ ഉണ്ടായെങ്കിലും അതിനെയെല്ലാം പരിഹരിച്ചുള്ളതാണ് ഇന്നലത്തെ ബജറ്റെന്നും സുരേഷ് ഗോപി പറഞ്ഞു
കേരളത്തിൽ അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ 71 സീറ്റുമായി ബിജെപി വരണം. തൃശൂരിലെ വിജയം പരിശ്രമിച്ച് നേടിയതാണ്. അനിവാര്യമായതിന്‍റെ തുടക്കം കുറിക്കൽ.ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
•