ശനിയാഴ്ച പ്രതിഷേധ സമരവുമായി ഐഎംഎ; അത്യാഹിത വിഭാഗം പ്രവർത്തിക്കും

Date:

ന്യൂഡൽഹി∙ രാജ്യവ്യാപക സമരത്തിന് ആഹ്വാനം നൽകി ഐഎംഎ. ശനിയാഴ്ച (ഓഗസ്റ്റ് 17) രാവിലെ ആറുമുതൽ 24 മണിക്കൂർ സമരത്തിനാണ് ആഹ്വാനം. കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലും ആശുപത്രി അതിക്രമത്തിലും  പ്രതിഷേധിച്ചാണു സമരം.

അത്യാഹിത അ‍ടിയന്തര സേവനങ്ങൾ പ്രവർത്തിക്കും. എന്നാൽ ഒപികളും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ജൂനിയർ ഡോക്ടർമാർ വെള്ളിയാഴ്ച പണിമുടക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. വാർഡ് ഡ്യൂട്ടി എടുക്കാതെയും ഒപി ബഹിഷ്കരിച്ചുമായിരിക്കും സമരം. സമരത്തിൽ നിന്ന് അത്യാഹിത–വിഭാഗത്തെ ഒഴിവാക്കിയിരുന്നു. വെള്ളിയാഴ്ച കരിദിമായി ആചരിക്കാനും ഡോക്ടർമാർ തീരുമാനിച്ചിരുന്നു.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...